Entertainment

അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേർ; വിശിഷ്ടാതിഥിയായി ഹണി റോസും; നന്ദിയറിയിച്ച് അയർലൻഡ് ഗതാഗതമന്ത്രി

അയർലൻഡിലെ ഇന്ത്യൻ ഫെസ്റ്റിവലിൽ പങ്കെടുത്തത് 4000 പേരെന്ന് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്. കൂടാതെ വിശിഷ്ടാതിഥിയായി മലയാള സിനിമ താരം ഹണി റോസും എത്തിയിരുന്നു. മന്ത്രി തന്നെയാണ് ഹണി റോസിനൊപ്പമുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. അയർലൻഡിലെ ഡബ്ലിനിൽ സംസ്കാരവും കായികവും സംഗീതവും ആഘോഷിക്കുന്ന അതിമനോഹരമായ ഒരു ഔട്ട്ഡോർ ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഹണി റോസ് വിശിഷ്ടാതിഥിയായി & 4000 പേർ ചടങ്ങിൽ പങ്കെടുത്തു. അയർലൻഡിലെ വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. ഈ കമ്മ്യൂണിറ്റി ഇവന്റ് സംഘടിപ്പിച്ച […]

World

അയര്‍ലന്റില്‍ ക്യാന്‍സര്‍ ബാധിച്ച് മലയാളി യുവതി മരിച്ചു

അയര്‍ലന്റില്‍ മലയാളി യുവതി അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനി ജിത മോഹനന്‍ (42) ആണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബ്യൂമൗണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജിത. ഭര്‍ത്താവ് ഹരീഷിനൊപ്പം ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചുവരികയായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും. ഹരീഷ് കുമാര്‍ ആണ് ഭര്‍ത്താവ്. മകന്‍: തന്മയി(12). സംസ്‌കാരം പിന്നീട്.

Sports

റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് […]

Sports

ടി-20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡ്; അഫ്ഗാനിസ്താൻ -ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു

ടി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി. കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ടിനെ സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ അയർലൻഡ് ആണ് അഞ്ച് റൺസിന് അട്ടിമറിച്ചത്. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമായിരുന്നു അയർലൻഡിൻ്റെ ജയം. അയർലൻഡ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ആ സമയത്ത് ഇംഗ്ലണ്ട് അഞ്ച് റൺസ് പിന്നിലായിരുന്നു. ഇതോടെ ഗ്രൂപ്പ് ഒന്നിൽ പോരാട്ടം ആവേശകരമായി. ഇംഗ്ലണ്ടിൻ്റെ കരുത്തുറ്റ ബൗളിംഗ് നിരയെ […]

Cricket

ഋതുരാജിനു പകരം സഞ്ജുവോ ത്രിപാഠിയോ?; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

അയർലൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം ഇന്ന്. ആദ്യ ടി-20 വിജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബിലാണ് മത്സരം. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തിരിക്കുമെങ്കിൽ പകരം മലയാളി താരം സഞ്ജു സാംസണോ രാഹുൽ ത്രിപാഠിയോ കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിയ്ക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ രണ്ട് പരമ്പരകളും ഇടം പിടിച്ചെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യത […]

Cricket

അയർലൻഡിൽ തണുപ്പ് കഠിനം; താൻ മൂന്ന് സ്വെറ്ററുകൾ ധരിച്ചെന്ന് ചഹാൽ

അയർലൻഡിലെ കാലാവസ്ഥ വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇവിടെ തണുപ്പ് കഠിനമാണെന്നും താൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നിയെന്നും ചഹാൽ പറഞ്ഞു. ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ചഹാൽ മത്സരത്തിനു ശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഈ സാഹചര്യങ്ങളിൽ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഫിംഗർ സ്പിന്നറാണെന്ന് തോന്നി. ചിലപ്പോഴൊക്കെ അത് ബുദ്ധിമുട്ടാണ്. പക്ഷേ, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കണം. മൂന്ന് സ്വെറ്ററുകളാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.”- ചഹാൽ പറഞ്ഞു. മത്സരത്തിൽ അയർലൻഡിനെ […]

Cricket Sports

21 പന്തുകളിൽ ബെയർസ്റ്റോയ്ക്ക് അർധസെഞ്ചുറി; രണ്ടാം ഏകദിനത്തിൽ വിറച്ചു ജയിച്ച് ഇംഗ്ലണ്ട്

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനു ജയം. 21 പന്തുകളിൽ അർധസെഞ്ചുറി കുറിച്ച ഓപ്പണർ ജോണി ബെയർസ്റ്റോയുടെ മികവിലാണ് ഇംഗ്ലണ്ട് ജയം കുറിച്ചത്. ഒരു ഘട്ടത്തിൽ 137-6 എന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ഡേവിഡ് വിലിയും സാം ബില്ലിംഗ്സും ചേർന്ന അപരാജിതമായ 79 റൺസാണ് കര കയറ്റിയത്. അയർലൻഡിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റ് വീഴ്ത്തി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. സ്കോർബോർഡ് തുറക്കും മുൻപ് ഓപ്പണർ ജേസൻ റോയ് […]