സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് നേടിയത്. 124 റൺസടിച്ച ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. 31 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി ക്രിസ് മോറിസ് […]
Tag: IPL
ക്യാപ്റ്റൻ നയിച്ചു; കൊൽക്കത്തക്ക് ജയം
പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. വിക്കറ്റിനാണ് കൊൽക്കത്ത വിജയിച്ചത്. പഞ്ചാബ് മുന്നോട്ടുവച്ച 124 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 20 പന്തുകൾ ബാക്കിനിൽക്കെ കൊൽക്കത്ത മറികടക്കുകയായിരുന്നു. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഓയിൻ മോർഗനാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. രാഹുൽ ത്രിപാഠി 41 റൺസെടുത്തു. നിതീഷ് റാണ (0), ശുഭ്മൻ ഗിൽ (9), സുനിൽ നരേൻ (0) എന്നീ വിക്കറ്റുകൾ കൊൽക്കത്തയ്ക്ക് വേഗത്തിൽ നഷ്ടമായി. യഥാക്രമം ഹെൻറിക്കസ്, ഷമി, അർഷ്ദീപ് എന്നിവർക്കായിരുന്നു […]
അശ്വിൻ, കെയിൻ റിച്ചാർഡ്സൺ, ആസം സാംബ എന്നിവർ പിന്മാറി; ഐപിഎലിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു
ഐപിഎൽ ടീമുകൾക്ക് പ്രതിസന്ധിയായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. വിവിധ ടീമുകളിലുള്ള മൂന്ന് താരങ്ങളാണ് ഇന്നലെ മാത്രം ഐപിഎലിൽ നിന്ന് പിന്മാറിയത്. പലരും ഇന്ത്യയിലെ കൊവിഡ് ബാധയും മാനസികാരോഗ്യവും പരിഗണിച്ചാണ് വിട്ടുനിൽക്കുന്നത്. ബയോബബിളിലെ ജീവിതം ദുഷ്കരമാകുന്നതും ചിലർ ഉയർത്തുന്ന കാരണമാണ്. ഡൽഹി ക്യാപിറ്റൽസിലെ ഇന്ത്യൻ താരം ആർ അശ്വിൻ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ ഓസീസ് താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നിവരാണ് ഇന്നലെ അവരവരുടെ ടീമുകൾ വിട്ടത്. വിവരം അതാത് ഫ്രാഞ്ചൈസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ […]
ഒറ്റയാന്‍ പോരാളിയായി സഞ്ജു സാംസണ്‍; അവസാന ബോളില്‍ കണ്ണീരണിഞ്ഞ് രാജസ്ഥാന്‍
ഐ.പി.എല്ലിലെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്. ടീം തകര്‍ച്ച നേരിട്ടപ്പോള്‍ സാക്ഷാല്‍ കപ്പിത്താനായി മാറുകയായിരുന്ന താരം അവസാന ബോളിലാണ് തോല്‍വി സമ്മതിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് നാല് റണ്‍സ് അകലെയാണ് വീണത്. തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും അവസാന ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് സിങ് പഞ്ചാബിന്‍റെ രക്ഷകനാകുകയാരുന്നു. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു സെഞ്ച്വറിയോടെ […]
ഐ.പി.എല്‍ ഏപ്രില്‍ ഒന്‍പത് മുതല്‍; കലാശക്കൊട്ട് മേയ് 30ന്
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. മുന്‍ സീസണുകളില്‍ നിന്ന് വ്യതസ്തമായി ഇത്തവണം ഹോം മത്സരങ്ങളുണ്ടായിരിക്കില്ല. നിഷ്പക്ഷ വേദികളിലായി ആയിരിക്കും മത്സരങ്ങൾ നടക്കുക. ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാകും നടക്കുക. ‘വിവോ’ ആണ് ഐപിഎല്‍ 2021ന്‍റെ ടൈറ്റില്‍ […]
ഐപിഎൽ: ഈ സീസണിൽ ബിസിസിഐ നേടിയത് 4000 കോടി രൂപ
ഐപിഎൽ 13ആം സീസണിൽ ബിസിസിഐയുടെ വരുമാനം 4000 കോടി രൂപ. ടിവി വ്യൂവർഷിപ്പ് വരുമാനം ഒഴിവാക്കിയുള്ള കണക്കാണിത്. ബിസിസിഐ ട്രഷറർ അരുൺ ധമാൽ ആണ് കണക്ക് പുറത്തുവിട്ടത്. ഇത്തവണ ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധനയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. “ഈ കൊവിഡ് കാലത്ത് ഞങ്ങൾ 4000 കോടി രൂപ നേടി. ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ഇത്തവണ 25 ശതമാനത്തോളം വർധന ഉണ്ടായി. എക്കാലത്തെയും മികച്ച ഓപ്പണിംഗ് ഗെയിം ടിവി വ്യൂവർഷിപ്പ് ലഭിച്ചു. ഞങ്ങളെ സംശയിച്ചവർ […]
ദില്‍സെ മുംബൈ; അഞ്ചാം തവണയും ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ്
ഐ.പി.എല്ലില്‍ തങ്ങള്‍ മാത്രമെന്ന് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഐ.പി.എല്ലില്‍ അഞ്ചാം തവണയും കിരീടം മുംബൈക്ക് തന്നെ. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബെെ തറപറ്റിച്ചത്. 157 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് അനായാസം ജയിക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കന്നികിരീടമെന്ന ഡല്‍ഹിയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കത്തിലെ തകര്‍ച്ചയില്‍ […]
ഹൈദരാബാദിന് മടങ്ങാം; ഡല്‍ഹി ഫൈനലില്‍
ഐ.പി.എല്ലിലെ ജീവന്‍ മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനോട് രണ്ടാം ക്വാളിഫെയറില്‍ പൊരുതി തോറ്റാണ് വാര്‍ണറിന്‍റെ സണ്‍റൈസേഴ്സ് ഹൈദരാബാദ് മടങ്ങിയത്. 190 റണ്‍സ് വിജയലക്ഷ്യം കണക്കെ കുതിച്ച ഹൈദരാബാദ് 17 റണ്‍സകലെ തളര്‍ന്ന് വീഴുകയായിരുന്നു. ഡല്‍ഹിയ്ക്കായി റബാദ നാല് വിക്കറ്റുംസ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. മിന്നുന്ന ഫോമില്‍ കുതിച്ച ശിഖര്‍ ധവാന്‍റെ (78) ബാറ്റിങ്ങിന്‍റെ ചിറകിലേറിയാണ് ഡല്‍ഹി കൂറ്റന്‍ സ്കോറിലെത്തിയത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി […]
രാജകീയം മുംബെെ: ഡല്‍ഹിയെ തകര്‍ത്ത് ഐ.പി.എല്‍ ഫെെനലില്‍
ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം. ജയത്തോടെ ഈ സീസണിലെ ഐപിഎല്‍ ഫൈനലിലേക്കുള്ള ടിക്കറ്റുറപ്പിച്ചു മുംബെെ. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയ ലക്ഷ്യം മറികടക്കുന്നതിനിടെ പാതിവഴിയില്‍ ഡൽഹിപ്പട വീണു. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇരുന്നൂറ് റൺസെടുത്ത മുംബെെക്കുള്ള ഡല്‍ഹിയുടെ മറുപടി 148 റൺസിൽ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബെെക്കായി പുറത്താകാതെ അടിച്ചു തകർത്ത ഇഷാൻ കിഷനും (30 പന്തിൽ 55 റൺസ്) സൂര്യകുമാർ യാദവും (38 പന്തിൽ […]
ഉയരം കൂടും തോറും വീഴ്ചയുടെ വേദനയും കൂടും; ഡൽഹി ക്യാപിറ്റൽസിൻ്റെ വ്യാകുലതകൾ
അങ്ങനെ ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയമറിഞ്ഞിരിക്കുന്നു. സീസണിലെ ഏറ്റവും കരുത്തരായ ടീമെന്ന വിശേഷണം എങ്ങനെയൊക്കെയോ അവർക്ക് കൈമോശം വന്നിരിക്കുകയാണ്. എങ്ങനെയൊക്കെയോ എന്ന് പറയുമ്പോൾ ബാറ്റിംഗും ബൗളിംഗുമെല്ലാം പെട്ടെന്ന് ഫോമൗട്ടാവുന്നു. സ്ഥിരതയോടെ ബാറ്റ് ചെയ്തിരുന്ന ശ്രേയാസ് അയ്യരും മാർക്കസ് സ്റ്റോയിനിസും അടക്കമുള്ള താരങ്ങൾ ക്ലൂലസായി നിൽക്കുന്നു. ബൗളിംഗായിരുന്നു ഒരു ആശ്വാസം. ഇന്നത്തെ കളിയിൽ അതിനും ഒരു തീരുമാനമായി. സീസണിലെ ഏറ്റവും ശക്തരായ ബൗളിംഗ് നിരയ്ക്കെതിരെ പ്രശസ്തമായ ഒരു മഹദ്‌വചനം മുൻനിർത്തിയാണ് ഹൈദരാബാദ് കളിച്ചത്. ആക്രമണമാണ് ഏറ്റവും […]