ഐപിഎൽ സീസണൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻ്റെ പരിശീലനം കാണാൻ ആരാധകരുടെ ഒഴുക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോം – എവേ രീതിയിൽ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം കാണാൻ ആരാധകർ ഒഴുകിയെത്തുകയാണ്. ഗുജറാത്ത് ജയൻ്റ്സുമായുള്ള ഉദ്ഘാടന മത്സരത്തിൻ്റെ ടിക്കറ്റ് മണിക്കൂറുകൾക്കകം വിറ്റുപോയിരുന്നു. (csk practice chepauk ipl) ആയിരക്കണക്കിന് ആരാധകരാണ് ഐപിഎലിനു മുൻപ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്നത്. […]
Tag: IPL
6 ടീമുകളിൽ നാലും സ്വന്തമാക്കി; അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം
അമേരിക്കൻ ടി-20 ലീഗിലും ഐപിഎൽ ആധിപത്യം. അമേരിക്കയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിലെ 6 ടീമുകളിൽ നാലും ഐപിഎൽ ടീമുകളാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ഫ്രാഞ്ചൈസികൾ മേജർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ടീമുകൾ സ്വന്തമാക്കി. ക്രിക്ക് ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് ആണ് മേജർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. ചെന്നൈ സൂപ്പർ കിംഗ്സ് ടെക്സസും […]
ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണർ തന്നെ; അക്സർ പട്ടേൽ വൈസ് ക്യാപ്റ്റൻ
വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക. അതേസമയം, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കെയിൻ വില്ല്യംസൺ അടക്കം നാല് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ന്യൂസീലൻഡ് […]
‘സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല’; പ്രതികരിച്ച് കെഎൽ രാഹുൽ
സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനും ഇന്ത്യൻ താരവുമായ കെഎൽ രാഹുൽ. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്ന് വരുന്ന സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെ രാഹുൽ പ്രതികരിച്ചു. (rahul talks strike rate) “സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് അത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്.”- കെഎൽ രാഹുൽ പ്രതികരിച്ചു. വരുന്ന സീസണിലേക്കുള്ള […]
ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc) അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ […]
ജമീസണു പരുക്ക്; ഐപിഎലിൽ കളിച്ചേക്കില്ല
ന്യൂസീലൻഡ് പേസർ കെയിൽ ജമീസണു പരുക്ക്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിംഗ് സ്വന്തമാക്കിയ താരം നിലവിൽ പരുക്കേറ്റ് വിശ്രമത്തിലാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്താനായിരുന്നു ജമീസണിൻ്റെ ശ്രമം. എന്നാൽ, താരത്തെ വീണ്ടും ടീമിൽ നിന്ന് ഒഴിവാക്കി. പിന്നാലെ ജമീസൺ ശസ്ത്രക്രിയക്ക് വിധേയനായി എന്ന് ന്യൂസീലൻഡ് അറിയിക്കുകയും ചെയ്തു. ജമീസൺ മാസങ്ങളോളം പുറത്തിരിക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ താരത്തിന് ഐപിഎൽ നഷ്ടമാവും. മാർച്ച് 31നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ […]
വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം
വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028 മുതൽ ഇത് 60 ശതമാനമാക്കി ചുരുക്കും. 2033 മുതൽ 50-50 എന്ന നിലയിലേക്ക് മാറ്റുമെന്നും ബിസിസിഐ അറിയിച്ചു. വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ […]
സൺറൈസേഴ്സ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് വില്ല്യംസൺ
സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു എന്നും തനിക്ക് ഒരുപാട് നല്ല ഓർമകൾ അവിടെയുണ്ടെന്നും വില്ല്യംസൺ പറഞ്ഞു. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച വില്ല്യംസൺ ആണ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ നയിച്ചത്. “നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ അത് അത്ഭുതപ്പെടുത്തിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. സൺറൈസേഴ്സിൽ കളിച്ച സമയം ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓർമകൾ എനിക്ക് അവിടെയുണ്ട്. ലോകത്ത് വിവിധ […]
പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു; ഇനി ബാറ്റിംഗ് പരിശീലകൻ
മുംബൈ ഇന്ത്യൻസിൻ്റെ വിൻഡീസ് താരം കീറോൺ പൊള്ളാർഡ് ഐപിഎലിൽ നിന്ന് വിരമിച്ചു. 12 വർഷത്തെ ഐപിഎൽ കരിയറിനാണ് ഇതോടെ തിരശീല ആയിരിക്കുന്നത്. ഒരു വാർത്താകുറിപ്പിലൂടെയാണ് പൊള്ളാർഡിൻ്റെ വിരമിക്കൽ പ്രഖ്യാപനം. മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും സുപ്രധാന താരമായിരുന്നു പൊള്ളാർഡ്. തൻ്റെ ബാറ്റിംഗ് മികവുകൊണ്ട് പലപ്പോഴും താരം മുംബൈയെ രക്ഷിച്ചിട്ടുണ്ട്. ടീമിൽ നിന്ന് വിരമിച്ചെങ്കിലും ബാറ്റിംഗ് പരിശീലകനായി പൊള്ളാർഡ് മുംബൈ ഇന്ത്യൻസിനൊപ്പം തുടരും. മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ റിലീസ് ചെയ്തേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് […]
ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി
ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക. സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ […]