ഐപിഎലിലെ പുതിയ രണ്ട് ടീമുകളിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയൻ്റ്സ്. എന്നാൽ, തുടക്കക്കാരൻ്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ലക്നൗ ടീം ലേലത്തിൽ ഇടപെട്ടത്. ഗൗതം ഗംഭീറിലെ സമർത്ഥനായ ക്രിക്കറ്റ് ബ്രെയിൻ ലക്നൗവിൻ്റെ ലേലത്തിൽ തെളിഞ്ഞുകണ്ടു. ലോകേഷ് രാഹുലിനെ ലേലത്തിനു മുൻപ് ടീമിൽ ഉൾപ്പെടുത്തി ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാക്കിയ ലക്നൗ യുവ സ്പിന്നർ രവി ബിഷ്ണോയ്, ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് എന്നീ മികച്ച രണ്ട് താരങ്ങളെക്കൂടി ക്യാമ്പിലെത്തിച്ചു. ലേലത്തിലും സമർത്ഥമായി ഇടപെടാൻ ലക്നൗവിനു സാധിച്ചു. (ipl lucknow super giants) […]