സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ.വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി.സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ ധോണിയുടെ സിക്സിലൂടെ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് 2 പന്ത് ശേഷിക്കവേയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 75 റൺസ് മറികടന്ന്. ഓപ്പണർമാരായ റുതുരാജ് ഗായക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് 6 വിക്കറ്റിന്റെ ജയം നേടിക്കൊടുത്തത്. റുതുരാജ് 45 […]
Tag: IPL 2021
ഐപിഎല്‍: രണ്ടാംഘട്ടത്തില്‍ ആദ്യവിജയം ചെന്നൈക്ക്; ഋതുരാജ് താരം
ഐപിഎല്‍ പതിനാലാം സീസണിലെ രണ്ടാംഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് തോല്‍പ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സേ നേടാനായുള്ളൂ. mumbai indians-chennai superkings ഓപ്പണര്‍ ഋതുരാജ് ഗെയ്ഗ്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 52 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചെടുത്തു. രവീന്ദ്ര ജഡേജ 26ഉം ഡ്വയിന്‍ […]
പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ക്യാമ്പിനൊപ്പം ചേർന്നു
പാണ്ഡ്യ സഹോദരങ്ങൾ യുഎഇയിൽ മുംബൈ ഇന്ത്യൻസ് ക്യാമ്പിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മറ്റ് ടീം അംഗങ്ങളൊക്കെ നേരത്തെ അബുദാബിയിലെ ക്യാമ്പിനൊപ്പം ചേർന്നിരുന്നു. ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് ബാധിതനായ കൃണാൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം മടങ്ങാതെ പിന്നീടാണ് നാട്ടിലേക്ക് പോയത്. (Pandya brothers Mumbai Indians) സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി […]
ഈ വർഷം ഇനി ഐ.പി.എൽ തുടരാൻ സാധ്യത കുറവെന്ന് മാർക് ബുച്ചർ
ഐ.പി.എല്‍ സീസണിലെ ബാക്കി മത്സരങ്ങൾ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മുൻ ഇഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. മാത്രവുമല്ല, രാജ്യങ്ങൾ അവരുടെ ഈ വർഷത്തെ ക്രിക്കറ്റ് കലണ്ടർ ഏറെക്കുറെ മുൻകൂർ പ്ലാൻ ചെയ്തിട്ടും ഉണ്ടാകും. ഇങ്ങനെയൊരു സാഹചര്യത്തിൽ ഐ.പി.എല്ലിന് വേണ്ടി മാത്രമായി ഒരു അഴിച്ചുപണിക്ക് ടീമുകൾ തയ്യാറാകാൻ സാധ്യത കുറവാണ്. അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് പണം എന്നതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും മാര്‍ക്ക് ബുച്ചര്‍ സൂചിപ്പിച്ചു. ഏകദേശം […]
ആവേശപ്പോരിൽ ബാംഗ്ലൂരിന് ഒരു റൺ ജയം
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺ ജയം. ഇരുടീമിലും മുൻനിര തകർന്നടിഞ്ഞപ്പോൾ മധ്യനിരയാണ് കൂട്ടത്തകർച്ച ഒഴിവാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 171 എന്ന ടോട്ടലാണ് ഡൽഹിക്ക് മുൻപിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റിഷഭ് പന്തും വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറും ചേർന്ന് അവസാന പന്തുവരെ മത്സരം നീട്ടിക്കൊണ്ടുപോയെങ്കിലും നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് സ്വന്തമാക്കാനേ ആയുള്ളു. അഹമ്മദാബാദിൽ ഡൽഹിക്കെതിരേ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ […]
നാലാം ജയവും ഒന്നാം സ്ഥാനവും; ആർസിബി ഇന്നിറങ്ങുന്നു: എതിരാളികൾ രാജസ്ഥാൻ
ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച ബാംഗ്ലൂർ ഈ മത്സരം കൂടി വിജയിച്ച് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് എത്തുന്നത്. അതേസമയം, മൂന്ന് മത്സരങ്ങളിൽ ഒന്ന് മാത്രം വിജയിച്ച രാജസ്ഥാൻ വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആർസിബിയെ പേടിക്കണം. ചെപ്പോക്കിലെ പിച്ചിൽ, എല്ലാ ടീമുകളും ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ആർസിബി അടിച്ചുകൂട്ടിയത് […]
ഐ.പി.എല്‍: എന്ത് കൊണ്ട് മൊഹാലിയെ ഒഴിവാക്കി? ഉത്തരം തേടി പഞ്ചാബ് മുഖ്യമന്ത്രി
ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മൊഹാലിക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലും ഇത്തവണ ഐപിഎല്‍ നടക്കുന്നില്ല. എന്താണ് വേദി തെരഞ്ഞെടുപ്പിലെ മാനദണ്ഡം എന്ന് ബി.സി.സി.ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നിലെ കാരണം തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ബി.സി.സി.ഐക്ക് കത്തയച്ചിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അനുസരിച്ചാണ് വേദി തെരഞ്ഞെടുപ്പ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തത വരേണ്ടതുണ്ട്. പഞ്ചാബിനെക്കാളും കോവിഡ് കേസുകള്‍ കൂടുതലുള്ള മുംബൈയില്‍ വേദി അനുവദിച്ചത് എന്തിന്റെ […]
ഐ.പി.എല്‍ ഏപ്രില്‍ ഒന്‍പത് മുതല്‍; കലാശക്കൊട്ട് മേയ് 30ന്
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനാലാം എഡിഷന് ഏപ്രില്‍ ഒന്‍പതിന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. മുന്‍ സീസണുകളില്‍ നിന്ന് വ്യതസ്തമായി ഇത്തവണം ഹോം മത്സരങ്ങളുണ്ടായിരിക്കില്ല. നിഷ്പക്ഷ വേദികളിലായി ആയിരിക്കും മത്സരങ്ങൾ നടക്കുക. ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിന് ചെന്നൈ ആതിഥേയത്വം വഹിക്കും. മേയ് 30ന് നിശ്ചയിച്ചിരിക്കുന്ന ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാകും നടക്കുക. ‘വിവോ’ ആണ് ഐപിഎല്‍ 2021ന്‍റെ ടൈറ്റില്‍ […]