1971ല്‍ പാകിസ്താനുമായി നടത്തിയ നടത്തിയ യുദ്ധത്തില്‍ ഇന്ത്യ വിജയം കൈവരിച്ചിട്ട് 50 ആണ്ട് തികയുന്നു. പാകിസ്താനില്‍ നിന്ന് മോചനം നേടി ബംഗ്ലാദേശ് എന്ന രാജ്യം പിറന്ന ചരിത്ര ദിവസമാണിത്. 1947ല്‍ ഇന്ത്യ-പാക് വിഭജന സമയത്ത് മുസ്ലിം ഭൂരിപക്ഷമായ കിഴക്കന്‍ ബംഗാളിനെ കൂടി പാകിസ്താന്റെ ഭാഗമാക്കി. ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താനും തമ്മില്‍ അന്നുമുതല്‍ക്കെ അസ്വാരസ്യങ്ങളുണ്ടായിത്തുടങ്ങിയിരുന്നു. 1966ല്‍ അവാമി ലീഗ് പാര്‍ട്ടി ആറിനമുന്നേറ്റത്തിന് തുടക്കം കുറിച്ച സമരത്തിന് നേതൃത്വം നല്‍കിയ മുജീബ് […]