സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും. ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 […]
Tag: indo china border issue
ഇന്ത്യന്‍ പത്രങ്ങളും വെബ്സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു
നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. ഇന്ത്യ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്. വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. […]
സമാധാനം പുനസ്ഥാപിക്കണമെങ്കിൽ ചൈന അതിർത്തിയിലെ നിർമാണം നിര്‍ത്തണമെന്ന് ഇന്ത്യ
ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി. ചൈന ഇപ്പോഴത്തെ നടപടികൾ അതേമട്ടിൽ തുടരുകയാണെങ്കിൽ അതിർത്തിയിൽ സമാധാനം എളുപ്പമാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സമാധാനം പുനസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ചൈന പിന്നാക്കം പോകണമെന്ന് ബീജിംഗിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്‍രി ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി. ഇരു രാജ്യങ്ങളും […]
അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ. ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം […]
അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന
പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത് സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ […]
ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്ന് ചൈന
ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും […]
ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി
ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു. ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു […]
അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ
ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യ വിളിച്ചു ചേർത്ത റിക് ഗ്രൂപ്പുതല യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അതിർത്തി തർക്കം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഇന്ന് നടന്ന സൈനികതല ചര്‍ച്ചയില്‍ ധാരണ. ഇരുരാജ്യത്തെയും ലഫ്റ്റനന്റ് ജനറല്‍മാര്‍ തമ്മിലായിരുന്നു ചര്‍ച്ച. നേരത്തെ നടന്ന സൈനിക തല ചര്‍ച്ചയിലും പിന്‍മാറാന്‍ ധാരണയിലെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യാ-റഷ്യ – ചൈന വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. നാളെ മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും […]
സിക്കിം അതിര്‍ത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന: തെളിവായി വീഡിയോ പുറത്ത്
വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലഡാകിന് പുറമെ സിക്കിമിലെ അതിർത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന. വാർത്താചാനലായ എൻഡിടിവിയാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്ത് വിട്ടത്. വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യങ്ങൾ എപ്പോള്‍ മൊബൈലില്‍ പകർത്തിയതാണെന്നതില്‍ വ്യക്തതയില്ല. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിലടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത സൈനികുദ്യോഗസ്ഥർ തമ്മിൽ ചർച്ച […]
ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണം: മന്‍മോഹന്‍ സിംഗ്
സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. വ്യാജ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച […]