National

സുഹൃത്തിനോട് ഒരു തമാശ പറഞ്ഞത് കുഴപ്പമായി; ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍

രണ്ട് സുഹൃത്തുക്കള്‍ പരസ്പരം കളിയായി അയച്ച വാട്ട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ ഇന്റിഗോ വിമാനം വൈകിപ്പിക്കേണ്ടി വന്നത് ആറ് മണിക്കൂര്‍. മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനമാണ് വൈകിപ്പിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന യുവാവിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതോടെ മുഴുവന്‍ യാത്രക്കാരേയും ലഗേജും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശോധിക്കാന്‍ ഇന്‍ഡിഗോ നിര്‍ബന്ധിതരാകുകയായിരുന്നു. സംഭവം ഇങ്ങനെയാണ് : മുബൈയിലേക്ക് പോകാനിരുന്ന ഒരു യുവാവും അതേ എയര്‍പോര്‍ട്ടില്‍ ആ സമയത്തുണ്ടായിരുന്ന യുവതിയും തമ്മില്‍ യാത്ര പുറപ്പെടും മുന്‍പ് വാട്ട്‌സ്ആപ്പില്‍ സംസാരിക്കുന്നു. ചാറ്റിംഗ് […]

India

ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ മുതൽ യുഎഇലേക്ക് സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി. ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നാൽ ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ […]