India

ഗാൽവാനിൽ ഇന്ത്യൻ പതാക ഉയർത്തി സൈന്യം

പുതുവത്സര ദിനത്തിൽ ഗാൽവാനിൽ ഇന്ത്യൻ പതാക ഉയർത്തി സൈന്യം. ഗാൽവാൻ മേഖല തങ്ങളുടെ പക്കലാണെന്ന വാദമുയർത്തി ചൈന വിഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് വാദം തള്ളി ഇന്ത്യൻ സൈന്യം പതാക ഉയർത്തിയത്. പുതുവത്സര ദിനത്തില്‍ നടന്ന പതാക ഉയര്‍ത്തലിന്റെ വിഡിയോ ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങൾ പുറത്തുവിട്ടു. പുതുവര്‍ഷത്തില്‍ രാജ്യത്തുടനീളം ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ‘അഞ്ചു നക്ഷത്രങ്ങളടങ്ങിയ ചുവന്ന കൊടി’ ഗല്‍വാനില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ചൈനീസ് മാധ്യമമായ ബി.ആര്‍.ഐയുടെ പ്രതിനിധി ഷെന്‍ ഷിവെയ് ട്വീറ്റ് ചെയ്തു. […]