ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി ഡിയ്‌ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്. പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് (RAPs) ഉം സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ. അറബിക്കടൽ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ […]