India

ഇന്ന് ദേശീയ നാവികസേനാ ദിനം; ഓപറേഷൻ ട്രൈഡന്റിന് 50 വയസ്

ഇന്ന് ദേശീയ നാവികസേനാ ദിനം. 1971ൽ ഇതേ ദിവസമാണ് ഇന്ത്യൻ നാവികസേന കറാച്ചിയിലെ പാകിസ്താന്റെ നാവികകേന്ദ്രം ആക്രമിച്ചത്. ആ ദിനത്തിന്റെ ഓർമയ്ക്കായാണ് ഡിസംബർ നാല്, ദേശീയ നാവികസേനാ ദിനമായി ആചരിക്കുന്നത്. ( indian national navy day ) ഓപ്പറേഷൻ ട്രൈഡന്റ് എന്നായിരുന്നു 1971ലെ ആ നിർണായക പോരാട്ടത്തിന് ഇന്ത്യൻ നാവികസേന നൽകിയ പേര്. പാകിസ്ഥാന്റെ പടക്കപ്പലായ പിഎൻഎസ് ഖൈബാറും പിഎൻഎസ് മുഹാഫിസും ഉൾപ്പെടെയുള്ള കപ്പലുകൾ അന്ന് ഇന്ത്യൻ നാവികസേന മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്ഥാൻ നാവികസൈനികരെ വധിച്ചു. […]