India

ബജറ്റ് 2022: വിപണി പ്രതീക്ഷിക്കുന്ന ശുഭവാര്‍ത്തകള്‍ ഇവയാണ്

കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ശക്തമാകുന്നതിനിടെ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന്റെയും അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിന്റേയും സമ്മര്‍ദ്ദം ബജറ്റ് അടുമ്പോള്‍ വിപണിയും താങ്ങേണ്ടി വരുന്നുണ്ട്. എന്നിരിക്കിലും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നികുതി വരവുണ്ടായതിന്റെ ആശ്വാസവും ഇത്തവണയുണ്ട്. ഇന്ത്യന്‍ വിപണിയെ അറിഞ്ഞ് നിക്ഷേപിക്കുന്നതിനായി ബജറ്റിന് മുന്‍പുള്ള സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ കാലാവസ്ഥയെ വിലയിരുത്തുമ്പോള്‍ ധനമന്ത്രിയില്‍ നിന്നും വിപണി പ്രതീക്ഷിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്. 2021ല്‍ ധനകമ്മി ജിഡിപിയുടെ 9.2 ശതമാനമായി […]