കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ശര്‍മ്മയാണെങ്കിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ പേടിച്ചത് ഷമിയുടെ ബൗണ്‍സറുകളെയായിരുന്നു. രണ്ട് ബംഗ്ലാദേശി ബാറ്റ്‌സ്മാന്മാര്‍ക്കാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കു കൊണ്ട് കളിക്കിടെ പിന്മാറേണ്ടി വന്നത്. രണ്ടു പകരക്കാരെ ഇറക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ഐ.സി.സി നിയമപ്രകാരം പരക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതാണ് ബംഗ്ലാദേശിന് തുണയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസിനേയും ബൗളര്‍ നയീം ഹസനേയുമാണ് ബംഗ്ലാദേശിന് ബാറ്റിംങിനിടെ നഷ്ടമായത്. നയീം ബൗണ്‍സര്‍ കൊണ്ടശേഷവും […]
Tag: Indian Cricket
ധോണി എപ്പോള്‍ വിരമിക്കും ? രോഹിത് ശര്‍മ്മയുടെ മറുപടി ഇങ്ങനെ…
ലോകകപ്പിൽ ഇന്ത്യ പുറത്തായതുമുതൽ ധോണിയുടെ വിരമിക്കൽ ചർച്ചാവിഷയമാണ്. എന്നാല്‍ ഇന്നുവരെ ഈ ചോദ്യത്തിന് ഉത്തരങ്ങളൊന്നുമായിട്ടില്ല. ഏറ്റവുമൊടുവില്‍ രോഹിത് ശര്‍മ്മക്ക് നേരെയും ഈ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ എറിഞ്ഞു. ധോണി എന്ന് വിരമിക്കും ? ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശര്‍മ്മക്കും ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെ : “സത്യമായും എനിക്കറിയില്ല. എം.എസ് ധോണി നിരവധി പരിപാടികൾക്ക് പോകുന്നുണ്ട്. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തോട് നേരിട്ട് ചോദിക്കാത്തത്? ഇവിടെ എന്താണ് […]
ഇന്ത്യ ബംഗ്ലാദേശ് ട്വന്‍റി20 പരമ്പരക്ക് നാളെ തുടക്കം
ഇന്ത്യ ബംഗ്ലാദേശ് ട്വന്‍റി20 പരമ്പരക്ക് നാളെ തുടക്കം. നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ എത്തിയ മലയാളി താരം സഞ്ജു വി സാംസണ്‍ നാളെ കളത്തിലിറങ്ങുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. രൂക്ഷമായ അന്തരീക്ഷ മലിനീകരണം മൂലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട ഡല്‍ഹിയാണ് മത്സരം വേദിയാകുന്നത്. ട്വന്‍റി20 ലോകകപ്പിനായുള്ള സംഘത്തെ സജ്ജമാക്കുകയാണ് ടീം അധികൃതര്‍. ബംഗ്ലാദേശിനെതിരായ പരമ്പര അതിനുള്ള പരീക്ഷണങ്ങള്‍ക്ക് വേദിയാവുകയാണ്. അതിനാല്‍തന്നെ സഞ്ജു സാംസണ്‍ ഇന്ത്യക്കായി നാളെ പാഡ‍്കെട്ടുമെന്ന് ക്രിക്കറ്റ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു. വിശ്രമത്തിലുള്ള കോഹ്‍ലിക്ക് […]
തിരിച്ചു വരവില്‍ ശാസ്ത്രിയുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ദനവ് ആരെയും അമ്പരപ്പിക്കും
ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് ശമ്പളത്തിലും വലിയ വര്‍ദ്ദനവാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി കൂടിയാണ് രവി ശാസ്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ദനവും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തിന് എട്ട് കോടി രൂപയാണ് രവി ശാസ്ത്രിയുടെ ശമ്പളം. അതില്‍ 20 ശതമാനം വര്‍ദ്ദനവ് ലഭിക്കുന്നതോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാകും വാര്‍ഷിക ശമ്പളം. ശാസ്ത്രിയോടൊപ്പം ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൌളിങ്ങ് കോച്ച് […]
സ്വന്തം പേരിലെ പവലിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എങ്ങനെ? ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനോട് ധോണി
മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ച് നാട്ടുകാരന്‍ കൂടിയായ എം.എസ് ധോണി. റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ് ഈ പവലിയന്‍. ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരം റാഞ്ചിയിലാണ് നടക്കുന്നത്. ഉദ്ഘാടനത്തിന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ധോണിയെ സമീപിച്ചിരുന്നു. എന്നാല്‍ ‘വീട് സ്വയം ഉദ്ഘാടനം ചെയ്യുന്നതില്‍ എന്താണ് അര്‍ത്ഥം’ എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിസ് ചക്രബര്‍ത്തി വെളിപ്പെടുത്തി. കഴിഞ്ഞ […]
ഇനി ഒരു മടങ്ങി വരവ് ഉണ്ടാവുമോ?
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. പന്തിനെച്ചുറ്റിപ്പറ്റിയാണ് ഇപ്പോ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തന്നെ. ധോണിക്ക് ശേഷം പന്ത് തന്നെയെന്ന വിലയിരുത്തലുകളും വരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നാണ് സെലക്ടര്‍മാരെ കുഴക്കുന്ന പ്രധാനപ്രശ്‌നവും. അതിനിടയ്ക്ക് വൃദ്ധിമാന്‍ സാഹയെ ആരും ഓര്‍ക്കുന്നു പോലുമില്ല. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ കാലമുണ്ടായിരുന്നു സാഹക്ക്. അന്ന് മലയാളി താരം സഞ്ജുവിന് പോലും സാഹയായിരുന്നു […]
ടീമിലെടുത്തില്ല; സെലക്ടര്‍ക്ക് തല്ല്;
അണ്ടര്‍ 23 ടീമിലേക്ക് തെരഞ്ഞെടുക്കാത്തതിന് സെലക്ടര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെയാണ് ആക്രമണം. അണ്ടര്‍ 23 ടീം സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നതിനിടെ ടീമില്‍ സെലക്ഷന്‍ കിട്ടാതിരുന്ന കളിക്കാരന്റെ നേതൃത്വത്തിലാണ് ഭണ്ഡാരിയെ ഇരുമ്പു വടിയും ഹോക്കി സ്റ്റിക്കുംകൊണ്ട് ആക്രമിച്ചത്. അനുജ് ദേധ എന്ന കളിക്കാരനെ ടീമിലെടുക്കാത്തിനായിരുന്നു ആക്രമണം. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അനുജിനെയും അദ്ദേഹത്തിന്റെ […]
ഓവലിലും തകർത്തടുക്കി ഇന്ത്യ; 90 റണ്‍സിന്റെ ജയം
ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം ആവർത്തിച്ച് ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ രോഹിത്തിന്റെയും ശിഖർ ധവാന്റെയും ബാറ്റിംഗ് മികവിൽ 324 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആഥിതേയർക്ക് 40.2 ഓവറില്‍ 234 റൺസെടുക്കാനേ സാധിച്ചുള്ളു. ഇതോടെ കിവികള്‍ക്കു മേല്‍ 90 റണ്‍സിന്റെ മിന്നുന്ന ജയം ഇന്ത്യ സ്വന്തമാക്കി. ബാറ്റു കൊണ്ടും ബോളു കൊണ്ടും കിവികൾക്കു മേൽ ഇന്ത്യൻ പട മേൽക്കെെ നേടിയപ്പോൾ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്താൻ ടീമിനായി. നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് […]
വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് ടെയ്‌ലര്‍
വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. സീസണില്‍ മികച്ച ഫോമിലുള്ള റോസ് ടെയ്ലറാണ് ഇത്തവണ പുറത്തായത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ ടെയ്‌ലര്‍ക്ക് പിഴച്ചു. ടെയ്ലറെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്. ക്രീസില്‍ നിന്ന് ടെയ്‌ലറുടെ കാലൊന്ന് പൊങ്ങിയ നിമിഷം ധോണി, ബെയ്ല്‍സ് തെറിപ്പിച്ച് വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. 25 റണ്‍സായിരുന്നു ടെയ്‌ലറുടെ സമ്പാദ്യം. ആദ്യ മത്സരത്തിലും ടെയ്ലറെ നിലയുറപ്പിക്കും മുമ്പെ വീഴ്ത്തിയിരുന്നു. അതേസമയം […]
അടിച്ചുതകർത്ത് ഇന്ത്യ; ന്യൂസീലന്‍ഡിന് കൂറ്റൻ വിജയലക്ഷ്യം
ഓവൽ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്ല തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റില്‍ 154 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഇവർ പിരിഞ്ഞത്. പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലി (43), അമ്പാട്ടി റായിഡു (47), എം.എസ്.ധോണി (പുറത്താകാതെ […]