ടി20 ലോകകപ്പിലെ വിജയത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്ദർശിച്ച് സ്‌കോട്ട്‌ലൻഡ് താരങ്ങൾ. ഡ്രസ്സിംഗ് റൂം സന്ദർശിക്കാനുള്ള സ്‌കോട്ട്‌ലൻഡ് താരങ്ങളുടെ ആഗ്രഹം ടീം ഇന്ത്യ നിറവേറ്റുകയായിരുന്നു. മെന്റർ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കോട്ട്‌ലൻഡ് കളിക്കാരെ ഡ്രസ്സിംഗ് റൂമിലേക്ക് സ്വാഗതം ചെയ്തത്. ടീം ഇന്ത്യയിൽ നിന്ന് തന്ത്രങ്ങൾ പഠിക്കാനും, നിലവിലെ ടീമിനെ മെച്ചപ്പെടുത്തുന്നതിനും സന്ദർശനം സഹായിച്ചു എന്ന് സ്കോട്ട്ലൻഡ് ക്യാപ്റ്റൻ കെയ്ൽ കോറ്റ്സർ പറഞ്ഞു. ഇതിനായി സമയം കണ്ടെത്തിയ കോലിയോടും സംഘത്തോടും വലിയ ബഹുമാനമാണെന്നും അദ്ദേഹം […]
Tag: Indian Cricket team
ജഡേജയും ഗില്ലും തിളങ്ങി; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍
സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338ന് എതിരെ രണ്ടു വിക്കറ്റിന് 96 എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ (50) ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ (131) ബലത്തിലാണ് ഓസീസ് 338 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍നസ് ലബുഷഗ്നെ 91 ഉം […]
‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന്‍ ബലി നല്‍കിയതെന്തിന് ?’
ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. THREAD: According to @PMOIndia […]