അതിർത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോവില്ലെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. നഗ്‌രോട്ടയിൽ നടന്ന സൈനിക നീക്കത്തിനു പിന്നാലെയാണ് പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ കരസേനാ മേധാവി മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച പുലർച്ചെ കശ്മീരിലെ നാഗ്‌രോട്ടയിൽ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. “ഇത് വളരെ വിജയകരമായ ഒരു ദൗത്യമായിരുന്നു. സേനയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ശക്തിയാണ് ഇതിൽ നിന്ന് വ്യക്തമായത്. അതിർത്തി കടന്നെത്തുന്ന എതിരാളികൾക്കും ഭീകരർക്കുമുള്ള വ്യക്തമായ സന്ദേശമാണ് ഇത്. ഇങ്ങനെയായിരിക്കും അവരോടും പെരുമാറുക. […]
Tag: Indian army
കൂടുതല്‍ ഹൈ ടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും
കൂടുതല്‍ ഹൈടെക് ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യയും ഇസ്രയേലും കൈകോര്‍ക്കും. ഇങ്ങനെ നിര്‍മിക്കുന്ന ആയുധങ്ങള്‍ സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും പദ്ധതിയുണ്ട്. ഇതിനായി വിപുലമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കും. ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും പുതിയ പങ്കാളിത്തങ്ങള്‍ക്കുമായി ഒരു സബ് വര്‍ക്കിംഗ് ഗ്രൂപ്പ് (എസ്ഡബ്ല്യുജി) രൂപീകരിച്ചു. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറിയും ഇസ്രയേല്‍ പ്രതിനിധിയുമായിരിക്കും ഈ ഗ്രൂപ്പിന്റെ തലപ്പത്ത്. സാങ്കേതിക വിദ്യകളുടെ കൈമാറ്റം, നിര്‍മാണം, സാങ്കേതിക സുരക്ഷിതത്വം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആയുധങ്ങളുടെ കയറ്റുമതി അടക്കമുള്ളവയില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഈ സബ് ഗ്രൂപ്പിന്റെ […]
ലേയില്‍ നരേന്ദ്ര മോദി സന്ദര്‍ശിച്ചത് ആശുപത്രി തന്നെയെന്ന് സൈന്യം
പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിശദീകരണം ലേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ചത് ആശുപത്രി തന്നെയെന്ന് സൈന്യം. ചില കേന്ദ്രങ്ങള്‍ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്നും ധീരരായ ജവാന്മാര്‍ക്ക് മികച്ച ചികിത്സയാണ് സൈന്യം നല്‍കുന്നതെന്നും അതിനായി സജ്ജമാക്കിയ ആശുപത്രിയാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശുപത്രി സന്ദര്‍ശനം നാടകമാണെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിശദീകരണം. ചിത്രത്തില്‍ പ്രൊജക്ടറും സ്‌ക്രീനും ഉള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമായും […]
അരുണാചൽ അതിർത്തിയിലും ചൈനീസ് സന്നാഹം; പ്രതിരോധ നടപടി തുടങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം
അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും. അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് […]