Cricket Sports

ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിന് നാളെ തുടക്കം; യശസ്വി ജയ്സ്വാൾ അരങ്ങേറിയേക്കും

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ ഡൊമിനിക്കയിൽ ആരംഭിക്കും. പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരമാണ് ഇത്. യുവതാരം യശസ്വി ജയ്സ്വാൾ അരങ്ങേറാനിടയുണ്ട്. വെറ്ററൻ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയ്ക്ക് പകരമെത്തിയ യശസ്വി പൂജാരയുടെ പൊസിഷനായ മൂന്നാം നമ്പറിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഋതുരാജ് ഗെയ്ക്‌വാദ് ടീമിലുണ്ടെങ്കിലും താരം ബാക്കപ്പ് ഓപ്പണറായതിനാൽ കളിക്കാനിടയില്ല. രോഹിത്, ഗിൽ ഓപ്പണിംഗ് സഖ്യം തുടരും. യശസ്വി മൂന്നാം നമ്പറിൽ കളിക്കുമ്പോൾ […]