അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. ടീമിനെ രോഹിത് ശർമ നയിക്കും. വിരാട് കോലിയും ടീമിലുണ്ട്. 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മാസത്തെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം പേസർമാരായ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജിതേഷ് ശർമയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിൽ സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു. 2022ലെ ട്വന്റി20 ലോകകപ്പിനുശേഷം രോഹിത്തും […]



