ജനുവരി മാസത്തിൽ ഇന്ത്യയുടെ റീറ്റെയിൽ പണപ്പെരുപ്പം 6.01% ആയി ഉയർന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ അനുമാനമായിരുന്ന ആറ് ശതമാനത്തെയാണ് ഇത് മറികടന്നത്. കൺസ്യൂമർ ഉൽപ്പന്നങ്ങൾ, ടെലികോം എന്നീ മേഖലയിലെ വിലക്കയറ്റമാണ് ചില്ലറ വിലക്കയറ്റത്തിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അനുസരിച്ചുള്ള പണപ്പെരുപ്പം ഡിസംബറിൽ 5.66% ആയിരുന്നു. സമാനമായി, ഭക്ഷ്യവിലപ്പെരുപ്പം ഡിസംബറിലെ 4.05 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 5.43 ശതമാനമായി ഉയരുകയും ചെയ്തു.