ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പാക്കിസ്താന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന് വിളനിലമാണ് പാകിസ്താൻ എന്ന് ഇന്ത്യ പറഞ്ഞു. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുക പാകിസ്താൻ ലക്ഷ്യമെന്ന് ഇന്ത്യ മറുപടി നൽകി. ജമ്മു-കശ്മീർ എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നും പാകിസ്താന് ജമ്മുകശ്മീരിൽ ഒരു കാര്യവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിക്കാൻ പാക് പ്രധാനമന്ത്രി ശ്രമിച്ചതായി ഇന്ത്യ തുറന്നടിച്ചു. ഭീകരവാദം ലോകത്ത് പടരുന്നതിന് കാരണം പാകിസ്താനാണെന്നും പാകിസ്താന്റെ ഭീകരവാദ അനുകൂല നിലപാടുകൾക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാവണമെന്നും ഇന്ത്യ പറഞ്ഞു. […]