India

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് ചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചു

ഇന്ത്യയിൽ കൊടുംചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊടുംചൂട് വർദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനൽക്കാലത്ത് പതിവായി ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും, ഇപ്പോൾ ഇത് കൂടുതൽ തീവ്രവും ഇടയ്ക്കിടെയും മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ധർ പറയുന്നത്. കൊടുംചൂട് മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റു ആഘാതങ്ങളും ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം കാരണമുള്ള മരണം എന്നിവയുടെ സാധ്യത […]