അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്. അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാര്‍ മോസ്കോയില്‍ വെച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷത്തിലേക്ക് പോകാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. നയതന്ത്രതല ചര്‍ച്ച വേണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു. ഇന്നലെ വൈകീട്ടാണ് മോസ്കോയില്‍ വെച്ച് […]
Tag: india china
അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മോസ്കോയില്‍ നടക്കുന്ന ഷാങ്‌ഹായ് ഉച്ചകോടിക്കിടെ പ്രശ്നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ ചൈന സന്നദ്ധത അറിയിച്ചു. കഴിഞ്ഞ വാരാവസാനത്തോടെ ഇന്ത്യ ചുഷുല്‍ മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ചൈന മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയത്. നാലിടങ്ങളിലായി ഇന്ത്യ ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിട്ടുണ്ട്. ചൈനയുടെ ടാങ്കുകളടക്കം […]
അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന
ലഡാക്കില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യ – ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്
സംഘർഷ സൂചന ലഭിച്ചാലുടൻ പാങ്കോങ്സോക്ക് സമീപമുള്ള ഫിംഗർ ഏരിയയിൽ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ – ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്. ലഡാക്കിൽ മൂന്നിടത്ത് സേനാ പിൻമാറ്റം പൂർത്തിയായ സാഹചര്യത്തിലാണ് നീക്കം. സംഘർഷ സൂചന ലഭിച്ചാലുടൻ പാങ്കോങ്സോക്ക് സമീപമുള്ള ഫിംഗർ ഏരിയയിൽ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗൽവാൻ, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ സേനാ പിൻമാറ്റം പൂർത്തിയായതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാങ്കോങ് സോ […]
ഇന്ത്യ – ചൈന ചർച്ച പരാജയം: ഗല്‍വാന്‍ താഴ്‍വരയില്‍ നിന്ന് ഇരുരാജ്യങ്ങളും ഉടന്‍ പിന്മാറില്ല
ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരും. ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല. എന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണയിലെത്തി. ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി […]