അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള തയ്യാറെടുപ്പില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സേന. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിര്‍ത്തി മേഖലയിലെ ആയുധ വിന്യാസം വര്‍ധിപ്പിക്കാനും കൂടുതല്‍ പ്രഹര ശേഷിയുള്ള പടക്കോപ്പുകള്‍ എല്ലായിടത്തും എത്തിക്കാനും ഇന്ത്യന്‍ സേന നടപടികള്‍ ഊര്‍ജ്ജിതമാക്കി. അതിര്‍ത്തിയില്‍ എല്ലായിടങ്ങളിലും ചൈന ഗ്രൂപ്പ് ടെന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കൂടുതല്‍ മുന്നേറ്റ മേഖലകളില്‍ ചൈനയുടെ ടെന്റ് നിര്‍മാണം പുരോഗമിക്കുകയാണ്. സൈനിക തല ചര്‍ച്ചയില്‍ സമാധാനം പറയുന്ന ചൈന ഇപ്പോള്‍ നടത്തുന്ന […]