National

അതിര്‍ത്തിയില്‍ കയ്യേറ്റം തുടര്‍ന്ന് ചൈന; ദോക് ലാമിന് സമീപം ഗ്രാം നിര്‍മിച്ചു; ചിത്രങ്ങള്‍ പുറത്ത്

അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പങ്കാട (Pangda) എന്ന് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ മേഖലയുടെ 9 കിലോമീറ്റര്‍ സമീപമാണ് ഈ ഗ്രാമമുള്ളത്. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങളില്‍ മഞ്ഞുരുക്കലിന്റെ സൂചന നല്‍കിക്കൊണ്ട് വിദേശകാര്യമന്ത്രിമാര്‍ ഇന്തോനേഷ്യയിലെ മാലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സൈനികതല ചര്‍ച്ചകളും മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണകള്‍ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങള്‍ […]

National

ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ല: ഒരു മൃതദേഹം കണ്ടെത്തി

അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ. തൊഴിലാളികളെല്ലാം റോഡ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. ഇവരിൽ ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി. തൊഴിലാളികളിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ളവരാണ്. ഈദ് പ്രമാണിച്ച് നാട്ടിൽ പോകാൻ കരാറുകാരനോട് അവധിയ്ക്ക് അഭ്യർത്ഥിച്ചിരുന്നു. കരാറുകാരൻ ഇത് വിസമ്മതിച്ചതോടെ സംഘം കാൽനടയായി അസമിലേക്ക് പോയതായി വിവരമുണ്ട്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ […]

National

പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം

പാംഗോങിലെ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം ശരിവച്ചു. ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം. ( china builds second bridge in pangong ) പാങ്‌ഗോങ്ങിൽ ചൈന പാലം നിർമിക്കുന്നത് നേരത്തെ മുതൽ അവർ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സ്ഥലത്താണെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ചൈന നടത്തുന്ന അനധികൃത നിർമാണം സ്വീകാര്യമല്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. […]

World

ഇന്ത്യ ചൈന അതിർത്തിയിൽ പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യം; ഇന്ത്യ ചൈന ചർച്ച പൂർത്തിയായി

ഇന്ത്യ ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമെന്ന് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നിലപാടറിയിച്ചു. സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഇന്ത്യ അറിയിച്ചു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി. കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വിദേശകാര്യമന്ത്രമാരും രാജ്യതലസ്ഥാനത്ത് പ്രതിനിധി തല ചർച്ചകൾ നടത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിൻറെ ഭാഗമായാണ് […]

India

പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജം: കരസേനാ മേധാവി

ഇന്ത്യ -ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി എം എം നവരനെ. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് എം എം നവരനെ പറഞ്ഞു. ആറ് മാസമായി സ്ഥിതി ശാന്തമാണ്. ചൈന പ്രകോപനമുണ്ടാക്കിയാൽ സൈന്യം തിരിച്ചടിക്കും. ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനമാണ് അതിർത്തിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിർത്തിയിലെ ചൈനയുടെ സേനാ വിന്യാസത്തിൽ ആശങ്കയുണ്ടെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു. ഇതിനിടെ അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. മുന്നേറ്റ മേഖലകളിൽ […]

India

ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്

ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്. ചുഷുലിലെ മോൾഡോയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ കോർപ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറൽ പി.കെ.ജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. മാസങ്ങൾക്ക് ശേഷമാണ് സൈനിക തല ചർച്ച നടക്കുന്നത്. നേരത്തെ നടന്ന നയതന്ത്ര ചർച്ചകളൊന്നും പ്രശ്നപരിഹാരത്തിന് ഉതകുന്ന തലത്തിലായിരുന്നില്ല. എട്ട് മാസത്തിലേറെയായി അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയാണ്. ചൈന സേനവിന്യാസം കുറക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ […]

India National

ഇന്ത്യ- ചൈന സേന പിന്മാറ്റത്തിന് ധാരണയായി

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യ പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. മൂന്ന് ഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റം നടത്തുക. ഒരാഴ്ചയ്ക്കകം അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള രൂപ രേഖ തയാറാക്കി. നവംബർ ആറിന് ചുഷുലിൽ നടന്ന എട്ടാം കോർപ്‌സ് കമാൻഡർ ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാപിൻമാറ്റത്തെ കുറിച്ചുള്ള കാര്യങ്ങൾ ധാരണയിലെത്തിയത്. ഇതനുസരിച്ച് ഈ വർഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിത് പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മുൻനിരയിൽ […]

India

അവയവക്കടത്ത് മുതൽ ഭീകരവാദികൾ വരെ; ചൈനയുടെ നിരീക്ഷണത്തിൽ ഇന്ത്യൻ കുറ്റവാളികളും

ഇന്ത്യയിൽ വിവിധ കുറ്റകൃത്യങ്ങളിലെ പ്രതികളായവരെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക കുറ്റം, ഭീകരവാദം, അഴിമതി, ലഹരി കടത്ത് തുടങ്ങിയ കേസുകളിലെ 6000 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ത്യൻ എക്‌സ്പ്രസിസാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കാലിത്തീറ്റ അഴിമതി കേസിലെ സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബേർട്ട് വാദ്ര, എച്ച്ഡി കുമാരസ്വാമി, മധു കോട തുടങ്ങി നിരവധി പേരാണ് നിരീക്ഷണ പട്ടികയിൽ ഉള്ളത്. ഇതിന് പുറമെ ഐപിഎൽ വാതുവയ്പ്പിൽ പിടിയിലായവർ, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള […]

India National

സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ

അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. അതിനിടെ പാർലമെന്റിൽ ചൈനീസ് കയ്യേറ്റം ചർച്ച ചെയ്യാന്‍ സര്‍‌ക്കാര്‍ ആലോചിക്കുന്നുണ്ട്. ചട്ടം 193 പ്രകാരമാകും ചർച്ച. പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

India National

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും […]