മുംബൈയിലും ഡല്‍ഹിയിലും നടന്ന ബിബിസി ഓഫീസുകളിലെ റെയ്ഡുകളോട് പ്രതികരിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പരിശോധന നടന്നത്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി. സര്‍വെ നടപടികളുടെ ഭാഗമായി ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ക്ലോണ്‍ ചെയ്ത പ്രധാന ഉപകരണങ്ങള്‍ നടപടിക്ക് ശേഷം തിരികെ നല്‍കിയെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഓഫീസിലെ ജീവനക്കാരെ പതിവ് പോലെ പ്രവര്‍ത്തിക്കാനും […]