ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബ്ബിൽ ഇനി മുതൽ ഇന്ത്യയും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഇന്ത്യയുടെ ഈ നേട്ടം. സോണിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾ കലാം ടെസ്റ്റിംഗ് റേഞ്ചിൽ ഇന്ന് രാവിലെ 11.3 ഓടോയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ അഗ്‌നി മിസൈൽ ബൂസ്റ്റർ ഉപയോഗിച്ച് പരീക്ഷിച്ചത്. സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർ സോണിക് മിസൈലുകൾ. […]