National

‘തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യന​ഗർ എന്നാക്കും’; കേന്ദ്രമന്ത്രി

തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാ​ഗ്യന​ഗർ എന്നാക്കുമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. ബി.ജെ.പി അധികാരത്തിൽ വന്നാൽ അടിമ മനോഭാവം പ്രതിഫലിപ്പിക്കുന്ന എല്ലാം തങ്ങൾ പൂർണമായും മാറ്റുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആരാണ് ഈ ഹൈദർ? നമുക്ക് ​ഹൈദറിന്റെ പേര് വേണോ? എവിടെ നിന്നാണ് ഹൈദർ വന്നത്? ആർക്കാണ് ഹൈദറിനെ വേണ്ടത്? സംസ്ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ ഹൈദർ എടുത്തുമാറ്റി ഈ സ്ഥലത്തിന്റെ നാമം ഭാ​ഗ്യന​ഗർ എന്നാക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മദ്രാസ്, ബോംബെ, കൽക്കട്ട തുടങ്ങിയ ന​ഗരങ്ങളുടെ […]

India

ഈ ദൃശ്യങ്ങൾ പാകിസ്താനിലേതല്ല, ഹൈദ്രാബാദിലേത്; പൂട്ടിട്ടത് ഒരു മൃതദേഹത്തിന് മേൽ മറ്റൊരു മൃതദേഹം മറവ് ചെയ്യാതിരിക്കാൻ

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ഒരു ചിത്രമുണ്ട്. ശവകല്ലറ ഗ്രില്ലിട്ട് പൂട്ടി വച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. പാക്‌സിതാനിൽ പെൺകുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കുന്നത് തടയാൻ മാതാപിതാക്കൾ കല്ലറ ഗ്രില്ലിട്ട് പൂട്ടുന്നുവെന്നാണ് പ്രചരിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. വാർത്താ മാധ്യമമായ എഎൻഐ ആണ് ഇത് സംബന്ധിച്ച് ആദ്യം വാർത്ത നൽകുന്നത്. പിന്നാലെ എൻടിഡിവി, ഹിന്ദുസ്ഥാൻ ടൈംസ് പോലുള്ള മാധ്യമങ്ങളും വാർത്ത നൽകി. എന്നാൽ ഈ വാർത്ത തെറ്റാണ്. ഓൾട്ട് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് […]

National

ഹൈദരാബാദിൽ തീപിടുത്തം; 7 മരണം

ഹൈദരാബാദ് നഗരത്തിലുണ്ടായ തീപിടിത്തത്തിൽ 7 പേർ മരിച്ചു. സെക്കന്തരാബാദിലെ പാസ്‌പോർട്ട് ഓഫിസിന് സമീപത്തുള്ള ഇലക്ട്രിക് ബൈക്ക് ഷോറൂമിലാണ് അർധരാത്രി തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ലോഡ്ജിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഏഴ് പേരുടെ മരണം ഹൈദരാബാദ് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. ഒമ്പത് പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Cricket Sports

ഹൈദരാബാദ് ഉദിച്ചുയര്‍ന്നു; പഞ്ചാബിന് നാണം കെട്ട തോല്‍വി

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ വാര്‍ണര്‍ (52), ജോണി ബെയര്‍സ്റ്റോ (97)എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മത്സരത്തില്‍ ആധിപത്യം നേടി ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. 69 റണ്‍സിന്‍റെ വലിയ തോല്‍വിയാണ് കിങ്സ് ഇലവന് നേരിടേണ്ടി വന്നത്. ബാറ്റിങ്ങിന്‍റെ സമ്പൂര്‍ണ പരാജയമാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍റെ(77) വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹൈദരാബാദ് വിജയം കൈവരിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ […]