ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം. വിദേശ സഞ്ചാരികൾ ഉൾപ്പെടെ പ്രതിവർഷം ദശലക്ഷക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന ഇന്ത്യയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. എന്തൊക്കെയാണ് ഹുമയൂൺ ശവകുടീരത്തിന്റെ ചരിത്രം എന്നുനോക്കാം… പതിനാറാം നൂറ്റാണ്ടിലാണ് ഈ ചരിത്രസ്മാരകം പണികഴിപ്പിച്ചത്. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ ശവകുടീരമാണിത്. ഹമീദ ഭാനു ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ശവകുടീരം പണികഴിപ്പിച്ചത്. താജ്മഹലിന്റെ വാസ്തുവിദ്യയുമായി ഇതിന് സാമ്യമുണ്ട്. താജ്മഹലിന്റെ കഥ ലോകമെമ്പാടും പ്രസിദ്ധമാണെങ്കിലും ഹുമയൂൺ ശവകുടീരത്തിന്റെ പിന്നിലെ കഥകൾ പലർക്കും […]