World

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും

യമനിലെ ഹൂതികള്‍ക്ക് സൗദിയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ 2 ഇന്ത്യക്കാരാണ് ഉള്ളത്. 15 സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്. യമനിലെ ഹൂതി ഭീകരവാദികള്‍ക്ക് സൗദിയില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കിയ 10 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടെയും പെരുവിവരങ്ങളാണ് ദേശീയ സുരക്ഷാ വിഭാഗം പുറത്തു വിട്ടത്. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കാര്‍. ഇവരെക്കുറിച്ച മറ്റ് വിവരങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യക്കാര്‍ക്ക് പുറമെ 3 പേര്‍ യമനികളും, 2 സിറിയന്‍ […]

Gulf

ഡ്രോണ്‍, മിസൈല്‍ ആക്രമണം; ഹൂതികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൗദി സഖ്യസേനയുടെ മുന്നറിയിപ്പ്

ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി സഖ്യസേന. യെമന്‍ സമാധാന ചര്‍ച്ചയുടെ വിജയമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും സൗദി സഖ്യസേന വക്താവ് തുര്‍കി അല്‍മാലിക് വ്യക്തമാക്കി. സൗദിക്ക് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഹൂതികള്‍ക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്. ഹൂതികള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി. ‘യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പോലുള്ള തെറ്റായ നടപടികള്‍ ഇനി ഹൂതികള്‍ ആവര്‍ത്തിക്കരുത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന് കീഴില്‍ […]