റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ, ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിലോ പരാതിപ്പെടാം. ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കിയാൽ എന്ത് ചെയ്യണം ? ബില്ലിൽ നിന്ന് സർവീസ് ചാർജ് പിൻവലിക്കാൻ ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടാം. ദശീയ ഉപഭോക്തൃ ഹെൽപ്‌ലൈനായ 1915 ൽ പരാതിപ്പെടാം കൺസ്യൂമർ കമ്മീഷനിൽ പരാതിപ്പെടാം. […]