World

945 ദിവസത്തിന് ശേഷം ഹോങ്കോങ്ങിൽ മാസ്ക് ഒഴിവാക്കി

മാർച്ച് 1 മുതൽ ഹോങ്കോങ്ങിന്റെ കൊവിഡ് -19 മാസ്ക് മാൻഡേറ്റ് റദ്ദാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടുനിന്ന മാസ്‌ക് മാൻഡേറ്റുകളിൽ ഒന്നിന് അവസാനമാകുകയാണ്. 945 ദിവസങ്ങൾക്ക് ശേഷമാണ് ഹോങ്കോങ്ങിൽ മാസ്ക് നിർത്തലാക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പറയുന്നു. രാജ്യത്തേക്ക് സന്ദർശകരെയും ബിസിനസുകാരെയും തിരിച്ചുകൊണ്ടുവരാനും സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുമാണ് സർക്കാർ നീക്കം. ( Hong Kong scraps mask mandate ) മാർച്ച് 1 […]

World

സ്വത്ത് തർക്കം; ഹോങ്കോംഗിൽ മോഡലിനെ കൊന്ന് മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു; 4 പേർ അറസ്റ്റിൽ

ഹോങ്കോംഗിൽ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചു. മോഡലും യൂട്യൂബറുമായ എബി ചോയി എന്ന പെൺകുട്ടിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിയെ കാണാതായത്. ചൊവ്വാഴ്‌ച ലുങ് മെയ് ഗ്രാമത്തിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ നിന്നും യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തതോടെ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഇരയും മുൻ ഭർത്താവിന്റെ കുടുംബവും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ഇര സ്വത്തുക്കൾ കൈകാര്യം […]

Cricket

യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ

15ആമത് ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ്. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. മത്സരത്തിൽ ഹോങ്കോങ് ഒരു ഓവറും 8 വിക്കറ്റും ബാക്കിനിർത്തി 148 റൺസ് എന്ന വിജയലക്ഷ്യം മറികടന്നു. ഇന്ത്യയും പാകിസ്താനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉൾപ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിൻ്റെ ആദ്യ മത്സരം. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ […]