കശ്മീരി ജനസംഖ്യയുടെ മൂന്ന് ശതമാനം പോലും ആളുകൾ സംസാരിക്കാത്ത ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ കൂടുതൽ പേർ ഉപയോഗിക്കുന്ന ഗോജ്രി, പഹാഡി, പഞ്ചാബി ഭാഷകൾ ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. ഹിന്ദിയടക്കം മൂന്ന് ഭാഷകളെക്കൂടി ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകൾക്ക് ഔദ്യോഗിക പദവി നൽകുന്ന ‘ജമ്മു ആന്റ് കഷ്മീർ ഒഫീഷ്യൽ ലാംഗ്വേജസ് ബിൽ 2020’ ആണ് ലോക്‌സഭയിൽ ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി അവതരിപ്പിച്ചത്. നിലവിൽ […]