രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 58 ശതമാനവും കേരളത്തില്‍ നിന്നെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വലിയ കുറവുണ്ടായെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ സംസ്ഥാനങ്ങളിലായി ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,164 കേസുകളാണ്. ഇതില്‍ 30000ത്തോളം കേസുകളും കേരളത്തിലാണ്. 607 മരണം സ്ഥിരീകരിച്ചതില്‍ കേരളത്തില്‍ നിന്നുള്ളത് 215 മരണങ്ങളാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് കേസുകളിലെ വര്‍ധനവ് വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ […]