ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലീസ് വാദത്തെ എതിർത്ത ഡോക്ടർമാർക്കെതിരെ നടപടി. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവരെ പുറത്താക്കി. ഇരുവരും സ്ഥിരം ഡോക്ടർമാരല്ലെന്നും അവധിയില്‍ പോയ ഡോക്ടർമാർ തിരിച്ചെത്തിയതോടെ ഒഴിവ് ഇല്ലാതായി എന്നുമാണ് അലിഗഢ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഹാഥ്റാസ് ബലാത്സംഗ കൊലപാതക കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർമാരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോക്ടർമാരായ മുഹമ്മദ് അസിമുദ്ദീന്‍ മാലിക്, ഒബൈദ് ഹഖ് എന്നിവർക്കാണ് […]
Tag: HATHRAS GANG RAPE
ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നില്‍ ജാതിവെറി
ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്. ജാതിവെറിയാണ് ഹാഥ്റസ് ദളിത് പെൺകുട്ടിയുടെ പീഡനക്കൊലക്ക് പിന്നിലെന്ന് നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്‍റിന്‍റെ വസ്തുതാന്വേഷണ പഠന റിപ്പോർട്ട്. ബിഎസ്‍പി സ൪ക്കാ൪ അനുവദിച്ച കുടുംബത്തിന്‍റെ ഭൂമി ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. ഇരുപത് വ൪ഷം മുമ്പത്തെ ജാതിവൈരാഗ്യം തീ൪ക്കാൻ പീഡനം നടത്തിയെന്നും റിപ്പോ൪ട്ട്. അതിനിടെ സിബിഐ സംഘം വീണ്ടും ഹാഥ്റസിലെത്തി. സാമൂഹ്യ പ്രവ൪ത്തക മേധാ പട്‍ക൪ നേതൃത്വം നൽകുന്ന […]
ഹാഥ്റസില്‍ മൃതദേഹം സംസ്കരിച്ച സംഭവം കാണിച്ചത് മനുഷ്യാവകാശലംഘനമെന്ന് ഹൈക്കോടതി
ഹാഥ്റസ് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും കാണിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. അര്‍ധരാത്രി കുടുംബത്തെ ബന്ധികളാക്കിയാണ് പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സംസ്കാരം നടത്തിയത് എന്ന വിശദീകരണമാണ് പൊലീസും ഭരണകൂടവും അന്ന് നല്‍കിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ട പൂര്‍ണമായും കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‍നൌ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം പങ്കുവെച്ചത്. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് […]
ജില്ലാ ഭരണകൂടത്തിന്റെ തടവിലാണെന്ന ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം
ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതം പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ഹൈക്കോടതി പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രദേശവാസികളുടെ മൊഴിയെടുക്കും. ഈമാസം 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഹാത്‌റസ് പെൺക്കുട്ടിയുടെ കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാൽമീകി മഹാപഞ്ചായത്ത് സംഘടന സമർപ്പിച്ച ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി വിസമ്മതെ […]
ഹത്രാസിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും. എന്നാൽ, ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. […]
ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി
ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് അന്വേഷണ സംഘത്തെ നയിക്കും. ഡി.ഐ.ജി. ചന്ദ്രപ്രകാശാണ്, പൂനം ഐപിഎസ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. ഏഴുദിവസത്തിനുള്ളിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും. ഫാസ്റ്റ് ട്രാക്ക് […]