ഉത്തര്‍പ്രദേശിലെ നിയമവാഴ്ച്ച ഗുരുതര പ്രതിസന്ധിയിലെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഹാഥ്‌റാസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്നതും, ബുലന്ദ്ശഹറില്‍ കാണാതായ പന്ത്രണ്ട് വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും. ദിവസം കഴിയുംതോറും യു.പിയിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ അപകടാവസ്ഥയില്‍ നിന്ന് ഒരാള്‍ക്കും, ഒരു സമുദായത്തിനും രക്ഷയില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഹാഥ്‌റസില്‍ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി, തനിക്കെതിരെ കേസ് കൊടുത്ത പെണ്‍കുട്ടിയുടെ […]
Tag: Hathras
സിദ്ദീഖ് കാപ്പനായി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി പത്രപ്രവര്‍ത്തക കൂട്ടായ്മ
ഹാഥ്റസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകി. സിദ്ദീഖ് കാപ്പനെ കാണാൻ ഇതുവരെ അഭിഭാഷകന് അനുമതി നൽകാത്തതിനാൽ യു.പയിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെ.യു.ഡബ്യു.ജെ ചൂണ്ടിക്കാട്ടി. സിദ്ദിഖുമായി വീഡിയോ കോണ്ഫറൻസിലൂടെ സംസാരിക്കാൻ കുടുംബത്തെയോ അഭിഭാഷകനെയോ അനുവദിച്ചിട്ടില്ലെന്നും ജയിലിൽ സിദ്ധിഖിന്റെ ജീവൻ അപകടത്തിലാണെന്ന് ആശങ്കയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാഥ്റസ് പ്രതികള്‍ക്കായി ഹാജരാവുക നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍
അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചത് നിര്‍ഭയ കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ എ പി സിങ് ആണ് ഹാഥറസ് പ്രതികള്‍ക്കായും കോടതിയിലെത്തുക. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് ഹാഥ്റസ് കേസിലെ നാല് പ്രതികള്‍ക്കായി വാദിക്കണമെന്ന് ആവശ്യപ്പെട്ട് എ പി സിങിനെ സമീപിച്ചതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കേന്ദ്ര മന്ത്രി രാജാ മഹാവേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില്‍ ഭാരതീയ ക്ഷത്രിയ […]