വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്ജാർ ജില്ലകളിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ ഉത്തരവിട്ടതായി ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇതോടൊപ്പം, നിർമ്മാണ പ്രവർത്തനങ്ങൾക്കും ജനറേറ്റർ സെറ്റുകളുടെ ഉപയോഗത്തിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് (പ്ലംബിംഗ് ജോലികൾ, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്ട്രിക്കൽ വർക്ക്, ആശാരിപ്പണി പോലുള്ള മലിനീകരണം ഉണ്ടാക്കാത്ത പ്രവർത്തനങ്ങൾ ഒഴികെയുള്ളവയ്ക്ക്) […]
Tag: Haryana
ഉപരോധം തുടരുമെന്ന് കർഷകർ; ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം
കർണാലിൽ ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം. മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ മരിച്ചിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സുശീൽ കാജലിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശലിലാണ് കർഷകൻ മരണപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ […]
ഹരിയാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിൽ അക്രമം
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പങ്കെടുക്കേണ്ട പരിപാടിയിൽ നടന്ന അക്രമത്തിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുരുനാം ഉൾപ്പെടെ എണ്ണൂറോളം കർഷക നേതാക്കൾക്കെതിരെ കേസ്. കലാപ ശ്രമം, പൊതു സമ്പത്തു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കർണലിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയിലെ അതിക്രമവുമായി ബന്ധപ്പെട്ട പേരറിയുന്ന 71 പേർക്കും പേരറിയാത്ത 800 – 900 പേർക്കെതിരെയുമാണ് കേസ് ചുമത്തിയതെന്നു പോലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അക്രമികൾക്കെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും പോലീസ് […]
യു.പിക്ക് പിന്നാലെ ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ഹരിയാനയും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ലവ് ജിഹാദ് ഭീഷണിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്‍ലിം യുവാക്കള്‍ മതം മാറ്റുന്നതായി പറയുന്ന ലവ് ജിഹാദ്, ഏറ്റവും പ്രചാരം നേടിയ ഹിന്ദുത്വ പ്രചരണമാണ്. കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ലവ് ജിഹാദുകാര്‍ക്ക് വധശിക്ഷ വരെ […]
ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു
ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കൊലപാത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അഗര്‍വാള്‍ കോളജ് വിദ്യാര്‍ഥിനിയായ യുവതി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വഴി പ്രതികള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ കയ്യില്‍ നിന്നും കുതറിയോടി രക്ഷപ്പെടുന്നതിനിടെയാണ് രണ്ടു പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു. പ്രതികള്‍ […]
‘ബിജെപിക്കാര്‍ ഇങ്ങോട്ട് വരേണ്ട’- ബോര്‍ഡ് സ്ഥാപിച്ച് ഹരിയാനയിലെ കര്‍ഷകര്‍
പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യമാകെ പ്രതിഷേധം തുടരുകയാണ്. ബിജെപി – ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് സ്ഥാപിച്ചാണ് ഹരിയാനയിലെ ഗ്രാമങ്ങളിലെ കര്‍ഷകര്‍ അവരുടെ രോഷം പ്രകടിപ്പിച്ചത്. ഈ രണ്ട് പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചതിനാലാണ് പ്രതിഷേധം. ഫത്തേബാദ് ജില്ലയിലെ അഹെര്‍വാന്‍, ഭാനി ഖേര എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബിജെപിക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും ഒരു കര്‍ഷകന്‍റെ പ്രതിഷേധമല്ലിത്. കര്‍ഷകര്‍ യോഗം ചേര്‍ന്നാണ് ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അംബാല ജില്ലയിലെ ബറോല ഗ്രാമവാസികളും സമാന തീരുമാനമെടുത്തിട്ടുണ്ട്. സമരം […]
‘5000 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നാലും പിന്നോട്ടില്ല’; രാഹുലിന്‍റെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്ന് ഹരിയാനിലേക്കുള്ള റാലിക്കിടെയാണ് രാഹുലിനെ തടഞ്ഞത്. ‘ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പിന്നോട്ടില്ല. സന്തോഷത്തോടെ ഇവിടെ കാത്തുനില്‍ക്കും. ഒന്നല്ല, അഞ്ചല്ല, 24 അല്ല, 100 അല്ല, 1000 അല്ല, 5000 മണിക്കൂര്‍ കാത്തുനില്‍ക്കാന്‍ തയ്യാര്‍’- രാഹുല്‍ വ്യക്തമാക്കി. നിരവധി പൊലീസുകാരെ ഹരിയാന അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ബാരിക്കേഡുകളും സ്ഥാപിച്ചു. റാലി കടത്തിവിടും വരെ സമാധാനപരമായി അവിടെ തുടരുമെന്നാണ് […]