ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളുടെ നിരോധനം പിൻവലിക്കില്ലെന്ന് ഉത്തർപ്രദേശ്.നിരോധനം പൊതുതാത്പര്യം മുൻ നിർത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.ഹലാൽ സർട്ടിഫിക്കറ്റുകൾ വിതരണം നടന്നത് സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്.സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍, ഹോട്ടലുകള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നതായ് കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പണം നല്‍കാത്തവരെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉത്തർപ്രദേശ് സർക്കാർ കൂത്തിച്ചേർത്തു. ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിച്ച യോഗി സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് […]