Gulf

ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം

ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ […]

Gulf

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി

ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി. തമ്പുകളിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഹജ്ജ് കർമങ്ങളുടെ ഭാഗമായി 4 ദിവസമാണ് തീർഥാടകർ മിനായിൽ താമസിക്കുന്നത്. ഹജ്ജ് വേളയിൽ തീർത്ഥാടകർക്കു ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ടിക്കാനുള്ളത് മിനായിലാണ്. അതുകൊണ്ട് തന്നെ തമ്പുകളുടെ നഗരമായ മിന തീർത്ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മിന ടവറുകളിലും തമ്പുകളിലുമാണ് തീർത്ഥാടകർ താമസിക്കുക. ഇത്തവണ തമ്പുകളിൽ താമസിക്കുന്നതിന് പ്രധാനമായും 2 കാറ്റഗറികൾ ഉണ്ട്. ഇതിൽ ഹോസ്പിറ്റാലിറ്റി 1 എന്ന ചിലവ് കൂടിയ കാറ്റഗറിയിൽ […]

Gulf

അവസരം നഷ്ടമാകും; ഹജ്ജ് ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടയ്ക്കണമെന്ന് നിര്‍ദേശം

ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ അവസരം മറ്റുള്ളവര്‍ക്ക് പോകുമെന്ന് അധികൃതര്‍. പുരുഷന്മാരാണ് ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലൂടെ ഹജ്ജിന് അവസരം ലഭിച്ച ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിച്ച വിവരം എസ്എംഎസ് സന്ദേശത്തിലൂടെ അറിയിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാല് ലക്ഷത്തോളം വരുന്ന അപേക്ഷരില്‍ ഒന്നര ലക്ഷം പേര്‍ക്കാണ് അവസരം ലഭിച്ചത്. അനുമതി ലഭിച്ചവര്‍ 48 മണിക്കൂറിനുള്ളില്‍ പണമടച്ച് അനുമതി പത്രം കരസ്ഥമാക്കണമെന്നാണ് […]

Gulf

തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

ഈ വര്‍ഷത്തെ ഹജ്ജിന് തീര്‍ത്ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇത്തവണ ഹജ്ജ് സേവനത്തിനായി പരമാവധി സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി സൗദി സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കര്‍മങ്ങളുമായും പുണ്യ സ്ഥലങ്ങളിലെ യാത്ര, താമസം എന്നിവയുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്മാര്‍ട്ട് കാര്‍ഡില്‍ രേഖപ്പെടുത്തും. കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷമായിരിക്കും ഹോട്ടലുകളിലും മറ്റും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. എല്ലാ സമയക്രമങ്ങളും […]