India

കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു; 11 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ

തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്ദുൾ റാഷിദ് തോക്കർ എന്നിവരാണെന്നും ഇരുവരും അൽ-ബദർ ഭീകര സംഘടനയുടെ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു. കുൽഗാമിനും അനന്ത്‌നാഗിനും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹസൻപോറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്നുള്ള ഏറ്റുമുട്ടലിൽ, നിരോധിത ഭീകര സംഘടനയായ അൽ-ബദറിന്റെ […]