സൗദിയുടെ വിദേശ ബന്ധങ്ങളും വികസനവും വിശദീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി കരാര്‍ സമീപ കാലത്ത് ഉണ്ടായ പ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൗദി ശൂറാ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചെയ്ത പ്രസംഗം സൗദിയുടെ സമഗ്രമായ ആഭ്യന്തര-വിദേശ നയങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു. ഗസ്സയിലെ ദുരിതങ്ങള്‍ ലഘൂകരിക്കുകയും സമാധാനപരമായ പരിഹാരം കാണുകയും വേണമെന്ന് കിരീടാവകാശി പറഞ്ഞു. ആഗോള […]
Tag: Gulf News
അന്തരിച്ച പ്രവാസി വ്യവസായി മന്‍സൂറിനെ അനുസ്മരിച്ച് ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍
ജിദ്ദ: അന്തരിച്ച പ്രവാസി വ്യവസായിയും ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക കായിക മേഖലയില്‍ നിറ സാന്നിദ്യവുമായിരുന്ന പള്ളിപ്പറമ്പന്‍ മന്‍സൂറിന്റെ പേരില്‍ ജിദ്ദയിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ മന്‍സൂര്‍ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. മന്‍സൂറിന് വേണ്ടി മയ്യിത്ത് നമസ്‌കാരവും, മൗന പ്രാര്‍ത്ഥനയും നടത്തി. അസോസിയേഷന്‍ ചെയര്‍മാന്‍ ഹിഫ്‌സുറഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സാമൂഹിക-സാംസ്‌കാരിക-കായിക-മാധ്യമ രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഷിബു […]
മരുഭൂമിയിൽ റാലി ദാക്കാർ കാർ കുടുങ്ങി; രക്ഷപെടുത്തി യുവാക്കൾ
റാലി ദാക്കാർ മത്സരത്തിനിടെ മരുഭൂമിയിലെ മണലിൽ കുടുങ്ങിയ വാഹനത്തെ കല്ലുകൾ നിരത്തി ഞൊടിയിടയിൽ രക്ഷപ്പെടുത്തിയ സൗദി യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മണലിൽ താഴ്ന്നു പോയ വാഹനം തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങളുമായി കുറെ സമയം ഡ്രൈവർമാർ പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അതിനിടെ അതുവഴി വന്ന രണ്ടു സൗദി യുവാക്കൾ ആദ്യം ടയറിനടുത്തുള്ള മണ്ണ് നീക്കി. പിന്നീട് ചെറിയ പാറക്കഷണങ്ങൾ കൊണ്ടുവന്നു ടയറിന് താഴെ വെച്ചു വാഹനം തള്ളിക്കൊടുത്തു. അങ്ങനെ മണലിൽ നിന്ന് പുറത്തെടുത്തു. […]
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ
ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലായ ഇന്ത്യക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിൽ. ജീവൻ രക്ഷിക്കാനുള്ള അപേക്ഷയുമായി തടവിലാക്കപ്പെട്ട സംഘത്തിലെ മലയാളികൾ. മലയാളിയായ ചീഫ് ഓഫിസറെ ഇക്വിറ്റോറിയൽ ഗിനിയ സേന അറസ്റ്റ് ചെയ്ത് യുദ്ധ കപ്പലിലേക്ക് മാറ്റി. ഉടൻ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ആശങ്ക പങ്കുവെച്ച് സംഘത്തിലെ മലയാളികൾ അയച്ച സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. ഇവിടുത്തെ സാഹചര്യം വളരെ മോശമാണ്. ചീഫ് ഓഫിസർ മലയാളി ആണ്. കൊച്ചിക്കാരനായ സനു ജോസഫ് എന്ന ചീഫ് ഓഫിസറെ അറസ്റ്റ് ചെയ്ത് വാർ ഷിപ്പിലേക്ക് കൊണ്ടു […]
രാജ്യത്ത് പുതിയ കോവിഡ് ചട്ടം ഇന്ന് മുതല്‍: ബോധവത്കരണവുമായി വിമാനക്കമ്പനികള്‍
ഇന്ത്യയിൽ പുതിയ കോവിഡ് ചട്ടം ഇന്ന് നടപ്പിലാകുന്നതു മുൻനിർത്തി യാത്രക്കാർക്കിടയിൽ വിമാന കമ്പനികളുടെ ബോധവത്കരണം സജീവം. ഗൾഫിൽ നിന്നുൾപ്പെടെ പോകുന്ന യാത്രക്കാർ 72 മണിക്കൂർ കാലാവധിയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് പുതിയ ചട്ടങ്ങളിൽ പ്രധാനം. കുട്ടികൾക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. ഇന്ന് അർധരാത്രി പിന്നിടുന്നതോടെയാണ് ഇന്ത്യയിൽ നിയമം പ്രാബല്യത്തിൽ വരിക. പുതിയ ചട്ടം കുടുംബസമേതം പോകുന്ന യാത്രക്കാരെയാണ് കൂടുതൽ ബാധിക്കുക. എല്ലാ യാത്രക്കാർക്കും പി.സി.ആർ ടെസ്റ്റ് നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും […]