India Weather

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്ക്കും സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത രണ്ടുദിവസം പോർബന്ദർ, കച്ച്, ദ്വാരക മേഖലകളിൽ ശക്തമായ മഴ തുടരും. വടക്കൻ അറബിക്കടലിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. (low pressure gujarat storm) പശ്ചിമബംഗാളിൽ കനത്ത മഴ തുടരുകയാണ്. അസൻസോൾ, ബാങ്കുറ , മേഖല വെള്ളത്തിനടയിലാണ്. ജാർഖണ്ടിൽ ധൻബാദ് ജില്ലയുടെ […]

India National

ടൗട്ടേ ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത നാശം

ടൗട്ടേ ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം. പോർബന്ധറിന് സമീപം, മണിക്കൂറിൽ 200 കിലോമീറ്റർ തീവ്രതയിൽ ആണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഗുജറാത്തിലെ അഞ്ചു ജില്ലകളിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയിൽ അതി തീവ്ര മഴ തുടരുകയാണ്. ചുഴലിക്കാറ്റിന് മുന്നോടിയായി ഗുജറാത്തിലെ 17 ജില്ലകളിൽ നിന്നും രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. മഹാരാഷ്ട്രയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനം രാത്രി 10 […]

India

സർക്കാർ കണക്കിൽ 4200 കൊവിഡ് മരണങ്ങൾ; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ; ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം

ഗുജറാത്ത് സർക്കാറിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാൽ 71 ദിവസത്തിനുള്ളിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ ഔദ്യോഗികമായി വിതരണം ചെയ്തു. 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മാർച്ച് ഒന്നുമുതൽ മെയ് പത്തുവരെ രാജ്കോട്ട് നഗരത്തിൽ സ്വീകരിച്ചത്. എന്നാൽ 10,878 സർട്ടിഫിക്കറ്റുകൾ പാസാക്കി. സമാനമാണ് പലയിടത്തെയും കണക്കുകൾ. ഗുജറാത്തിലെ കൊവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സർക്കാർ മരണത്തെ […]

India National

കോവിഡിനിടെ 6000 പേരെ പങ്കെടുപ്പിച്ച് വിവാഹനിശ്ചയം; ബിജെപി നേതാവ് അറസ്റ്റില്‍

കോവിഡ് മാനദണ്ഡം ലംഘിച്ച ഗുജറാത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. കോവിഡ് വ്യാപനത്തിനിടെ ആറായിരത്തോളം പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹ നിശ്ചയം നടത്തിയതിനാണ് അറസ്റ്റ്. നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലായിരുന്നു ചടങ്ങ്. എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് മാസ്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഐ.പി.സി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവാതെ വന്നത് തന്‍റെ പിഴവാണെന്ന് കാന്ത് ഗാമിത്ത് […]

India National

‘അമുലി’ല്‍ തൂത്തുവാരി കോണ്‍ഗ്രസ്; ‍‍ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി

‘കോണ്‍ഗ്രസിന്‍റെ സ്വീകാര്യതയും ശക്തമായ അടിത്തറയുമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വെളിവാകുന്നത്’ ഭരണകക്ഷിയായ ബി.ജെ.പിക്ക് അമുല്‍ ഡയറി (കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ്) തെരഞ്ഞെടുപ്പില്‍ തിരിച്ചടി. ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ 8 സീറ്റിലും കോണ്‍ഗ്രസ് പാനലില്‍ നിന്നുള്ളവര്‍ വിജയിച്ചു. 12 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഇതില്‍ ഒരു സീറ്റില്‍ ബി.ജെ.പി നേതാവ് രാംസിങ് പാര്‍മര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാംസിങ് പാര്‍മര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്രസിങ് പാര്‍മറുമായി ചേര്‍ന്നുണ്ടാക്കിയ പാനലാണ് വിജയിച്ചത്. അമുല്‍ […]

India National

24 മണിക്കൂറിനിടെ രണ്ടാം തവണയും ഗുജറാത്തില്‍ ഭൂകമ്പം

24 മണിക്കൂറിനിടെ രണ്ടാം തവണയും ഗുജറാത്തില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഗുജറാത്തിലെ കച്ചില്‍ ഭൂചലനം അനുഭവപ്പെട്ടത്. രാജ്‌കോട്ട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് 82 മീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച രാത്രി രാജ്‌കോട്ടിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നത്. വടക്കേ ഇന്ത്യയില്‍ ഏതാനും മാസങ്ങളായി അനുഭവപ്പെട്ട ഭൂചലന പരമ്പരകളിലെ ഒടുവിലത്തേതാണ് ഗുജറാത്തിലേത്. നേരത്തെ […]