India

പാക്ക് ബോട്ടിൽ നിന്ന് 360 കോടിയുടെ ഹെറോയിൻ പിടികൂടി

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്താനിൽ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 കിലോ ഹെറോയിൻ പിടികൂടി. പാക്ക് ബോട്ടിൽ ഉണ്ടായിരുന്ന 6 ജീവനക്കാരെ എടിഎസും കോസ്റ്റ് ഗാർഡും അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 360 കോടി രൂപ വിലമതിക്കുമെന്ന് സംഘം. ഇന്ന് പുലർച്ചെ ഗുജറാത്ത് എടിഎസും കോസ്റ്റ് ഗാർഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ബോട്ട് ജഖാവു തുറമുഖത്ത് എത്തിക്കുകയാണ്. പിടികൂടിയ ഹെറോയിനിന്റെ വില ഏകദേശം 360 രൂപയോളം വരും. […]

India National

ചീറിപ്പായാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഇന്ന് മുതൽ. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിൽ നിന്ന് എക്‌സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പ് നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. സുഖകരവും മെച്ചപ്പെടുത്തിയതുമായ റെയിൽ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗം വിളിച്ചറിയിച്ചുകൊണ്ട്, പുതുതായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഇപ്പോൾ വാണിജ്യ ഓട്ടത്തിന് […]

National

‘ശൗര്യചക്ര’ തപാൽ വഴി അയച്ചു, മെഡൽ സ്വീകരിക്കാതെ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം

ഗുജറാത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ‘ശൗര്യചക്ര’ നിരസിച്ച് കുടുംബം. വീട്ടിലേക്ക് തപാൽ വഴി അയച്ച ധീരതയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടി ജീവൻ ബലിയർപ്പിച്ച മകൻ ലാൻസ് നായിക് ഗോപാൽ സിംഗ് ബദൗരിയയ്ക്ക് ഇത് അപമാനമാണെന്ന് പിതാവ് കൂട്ടിച്ചേർത്തു. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ധീരതയ്ക്കുള്ള പുരസ്‌കാരം കൈമാറണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സൈന്യത്തിന് തപാൽ വഴി മെഡലുകൾ അയക്കാൻ കഴിയില്ലെന്നും പിതാവ് […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്റുകൾക്ക് തറക്കല്ലിടും. വെണ്ണ ഫാക്ടറി അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 1000 കോടി ചിലവിട്ടുള്ള പദ്ധതികൾ കാലികളെ വളർത്തുന്നവരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററും പ്രധാന മന്ത്രി സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമ്പദ് […]

Cricket Sports

പ്ലേഓഫ് തേടി ഗുജറാത്ത് ടൈറ്റൻസ്; വഴിമുടക്കാന്‍ മുംബൈ

ഐപിഎൽ 15ാം സീസണില്‍ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സാണ് എതിരാളികൾ. ഈ സീസണില്‍ ഗുജറാത്തും മുംബൈയും ആദ്യമായി മുഖാമുഖം വരുന്ന മല്‍സരമാണിത്. ടൈറ്റന്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണെങ്കില്‍, മുംബൈ അവസാന സ്ഥാനക്കാരുമാണ്. ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. പഞ്ചാബിനോടേറ്റ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുംബൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവു ലക്ഷ്യമിടുന്നത്. ഈ സീസണില്‍ അവര്‍ പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കെതിരേ മാത്രമാണ്. […]

Cricket Sports

ആദ്യ ജയം തേടി മുംബൈ ഇന്ന് രാജസ്ഥാനെതിരേ, ആര്‍സിബി ഗുജറാത്തിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. ആദ്യ കളിയിൽ ഗുജറാത്ത് ടൈറ്റന്‍സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. രണ്ടാം മത്സരത്തിൽ കളിച്ച 8 എണ്ണവും തോറ്റ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. 5 തവണ കപ്പുയർത്തിയ മുംബൈയ്ക്ക് ഈ സീസണിൽ ഒരു ജയമെങ്കിലും സ്വന്തമാക്കാൻ കഴിയുമോ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. നാണക്കേടിന്റെ പടുകുഴിയിൽ വീണ മുംബൈ, ഇന്നും തോൽക്കുകയാണെങ്കിൽ നായകൻ ഉൾപ്പെടെ പല പ്രമുഖർ ടീമിന് പുറത്താകും എന്നതിൽ സംശയമില്ല. ടൂർണമെന്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് […]

National

ഗുജറാത്തിൽ വൻ ലഹരിവേട്ട; 280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് പിടികൂടി

ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടി. അല്‍ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്. ഇതിനിടെ ഗുജറാത്തിലെ കഡ്ല തുറമുഖത്ത് വന്‍ ലഹരിവേട്ട. 1439 കോടി രൂപ വിലമതിക്കുന്ന ഹെറോയിൽ പിടികൂടി. പിടികൂടിയത് 17 കണ്ടെയ്നറുകളിലായി എത്തിച്ച 205.6 കിലോ ഹെറോയിന്‍. കണ്ടെയ്‌നര്‍ ഇറക്കുമതി […]

National

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എഎപിയും

ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ ഭഗവദ്ഗീതയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. പാരമ്പര്യത്തില്‍ അഭിമാനം വളര്‍ത്താനും പൈതൃകവുമായുള്ള ബന്ധം മുറിയാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ മനസിലാക്കിയിരിക്കേണ്ടത് അവരുടെ ബുദ്ധി വികാസത്തിന് പരമ പ്രധാനമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ താല്‍പ്പര്യമുണരുന്ന വിധത്തില്‍ രസകരമായാണ് ഗീതയുടെ ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞു. ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാര്‍ത്ഥിയേയും മനസിലാക്കേണ്ടതുണ്ട്. ഉപന്യാസങ്ങളുടേയും […]

India

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; 12 പേർക്ക് പരുക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 12 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫ്ലൂറിൻ കെമിസ്ട്രിയിൽ 30 വർഷത്തിലേറെ വൈദഗ്ധ്യമുള്ള ഒരു ഇന്ത്യൻ കെമിക്കൽ കമ്പനിയാണ് GFL. ഫ്ലൂറോപോളിമറുകൾ, ഫ്ലൂറോ സ്പെഷ്യാലിറ്റികൾ, റഫ്രിജറന്റുകൾ, രാസവസ്തുക്കൾ എന്നിവയിൽ കമ്പനിക്ക് വൈദഗ്ദ്ധ്യം ഉണ്ട്. GFL-ന്റെ ഇന്ത്യയിലെ ഏറ്റവും […]

India

ഗുജറാത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു; രോഗബാധ സിംബാബ്വേയിൽ നിന്നെത്തിയ ആൾക്ക്

രാജ്യത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഗുജറാത്തിലാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. സിംബാബ് വേയിൽ നിന്നെത്തിയ 72 വയസുകാരനായ ജാം നഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം കണ്ടെത്തിയെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടി ല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഒമിക്രോണ്‍ തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് കേന്ദ്രം […]