ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുക വഴി തന്റെ ഭരണഘടനാപരമായ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ചയിലേറെയായി ബില്‍ തന്റെ പരിഗണനയിലുണ്ടായിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസങ്ങളായി പുകയുന്ന ഹിജാബ് വിവാദത്തിലും ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ നിലപാട് അറിയിച്ചു. ഇസ്ലാമിന്റെ ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിന് എതിരായിരുന്നെന്നാണ് ഗവര്‍ണറുടെ […]