World

പ്രധാനമന്ത്രിയാകാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ്; ശ്രീലങ്കയില്‍ നടക്കുന്നത് നാടകീയ നീക്കങ്ങള്‍

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ നാടുവിടുന്നത് വിലക്കി സുപ്രിംകോടതി. തിങ്കളാഴ്ച രാജ്യത്ത് സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ നടപടിയെടുത്തതിനാണ് വിലക്ക്. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നാടകീയ നീക്കങ്ങളാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന് അറിയിച്ച് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസ പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് കത്തയച്ചു. പ്രധാനമന്ത്രി പദം താന്‍ ഏറ്റെടുക്കാമെന്നാണ് സജിത് പ്രേമദാസ അറിയിച്ചിരിക്കുന്നത്. നേരത്തെ സജിത് പ്രേമദാസ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. […]

World

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചു

സാമ്പത്തിക പ്രതിസന്ധിയാൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസി‍ഡന്റ് ​ഗോതബയ രജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു. ശ്രീലങ്കയില്‍ പുതുതായി നിയമിതനായ ധനമന്ത്രി അലി സാബ്രിയും 24 മണിക്കൂറിനുള്ളില്‍ സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടതോടെ 41 നിയമസഭാംഗങ്ങളാണ് പുറത്തുപോകേണ്ടിവന്നത്. ശ്രീലങ്കയിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ മത്സ്യബന്ധ മേഖലയും വലിയ […]

World

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; രാജിവയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഗോതബയ രജപക്‌സെ. മന്ത്രി ജോണ്‍സണ്‍ ഹെര്‍ണാണ്ടോ ആണ് പ്രസിഡന്റിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണ് എന്നാണ് പ്രസിഡന്റിന്റെ നിലപാട്. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ശ്രീലങ്കന്‍ ഫ്രീംഡം പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. രാജ്യത്തെ പ്രതിസന്ധിയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് പാര്‍ട്ടി വക്താവ് ദുമിന്ത ദിനസാകെ പ്രതികരിച്ചു. തന്റെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയെ സ്ഥാനത്തുനിന്നും പുറത്താക്കിയതിന് […]