Business

സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കുന്നതിന് സമയം നീട്ടി നൽകി ഹൈക്കോടതി

സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കുന്നതിന് സമയം നീട്ടി നൽകി ഹൈക്കോടതി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയം അനുവദിച്ചത്. ബി.ഐ.എസ് സമർപ്പിച്ച ഉത്തരവ് അംഗീകരിച്ചാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.  യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ പതിക്കാത്ത സ്വർണാഭരണങ്ങൾ വിൽക്കാൻ കേന്ദ്രം അനുവദിച്ച രണ്ട് വർഷത്തെ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിവിധി. ഏറ്റവും അധികം ഹാൾമാർക്കിങ് സെന്ററുകൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിലെ വ്യാപാരികളുടെ പക്കൽ പഴയ ഗുണമേന്മമുദ്രയുള്ള ലക്ഷക്കണക്കിന് ആഭരണങ്ങൾ ഇപ്പോഴും സ്റ്റോക്കുണ്ട്. ഇവയിലുള്ള മുദ്ര മായ്ച്ചു കളഞ്ഞ് […]