India

പ്രണയം നിരസിച്ചു; ഫരീദാബാദിൽ 19 കാരിയെ മർദിച്ച് കൊലപ്പെടുത്തി

ഫരീദാബാദിലെ മുജേസർ ഏരിയയിൽ 19 കാരിയെ മർദിച്ചു കൊന്നു. പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി മർദിച്ച ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ബുധനാഴ്ച ആക്രമണത്തിന് ഇരയായ റോഷ്‌നി ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാത്രി മരിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ദാബുവ ചൗക്കിന് സമീപമുള്ള സഹോദരന്റെ വീട്ടിലാണ് റോഷ്‌നി താമസിച്ചിരുന്നത്. റോഷ്‌നി വേൾപൂൾ ചൗക്കിനടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതായും ബുധനാഴ്ച രാവിലെ 8.30 ഓടെ പതിവുപോലെ ജോലിക്ക് പോയിരുന്നതായും റോഷ്‌നിയുടെ സഹോദരൻ രാജു പറഞ്ഞു. എന്നാൽ അന്ന് […]