സൗദിയില്‍ ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഈ രംഗത്തെ ദേശീയ നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശി തുടക്കം കുറിച്ചു. 2030 ആകുമ്പോഴേക്കും 39,000 പേര്‍ക്ക് പുതിയ പദ്ധതി വഴി ജോലി ലഭിക്കും. ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്ട്സിനുമുള്ള നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡവലപ്പ്മെന്‍റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചു. 2030-ഓടെ സൗദിയെ ഗെയിംമിംഗ് ഇ-സ്പോര്‍ട്ട്സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030ന്റെ […]