Football Sports

മെസിയെ വാനോളം പുകഴ്ത്തി നെയ്മര്‍, എംബപെ ഫുട്‌ബോള്‍ പ്രതിഭാസം

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ പുകഴ്ത്തി ബ്രസീല്‍ താരം നെയ്മര്‍. താന്‍ കണ്ടതില്‍ വെച്ച് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണ് എന്നായിരുന്നു ഫിഫക്ക് നല്‍കിയ അഭിമുഖത്തില്‍ നെയ്മറിന്റെ പരാമര്‍ശം. സഹതാരം എംബപെ ഒരു പ്രതിഭാസമാണെന്നും നെയ്മര്‍ പറഞ്ഞു. മെസിയോടൊപ്പം കളിക്കാനായത് സമാനതകളില്ലാത്ത അനുഭവമായിരുന്നു. മെസിയും താനും അടുത്ത സുഹൃത്തുക്കളാണെന്നും നെയ്മര്‍ പറഞ്ഞു. ബാഴ്‌സലോണയില്‍ നാല് വര്‍ഷക്കാലമാണ് മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നത്. ഇക്കാലത്ത് ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും ക്ലബ് ലോകകപ്പിലുമായി എട്ട് […]

Football Sports

‘മെസിയുടെ വിരമിക്കലിന് അധികം സമയമില്ല’ ബാഴ്‌സലോണ പരിശീലകന്‍

ലയണല്‍ മെസി അധികം വൈകാതെ വിരമിക്കുമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറാകണമെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ദെ. അര്‍ജന്റീന താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞകാര്യമാണെന്നും വാല്‍വര്‍ദെ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പരിശീലകന്‍ മെസിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നല്‍കിയത് മെസി തന്നെയായിരുന്നു. ആറാംതവണ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം നേടിക്കൊണ്ട് സംസാരിക്കവേയായിരുന്നു അത്. ‘ഈ നിമിഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണ്. പ്രത്യേകിച്ചും എന്റെ […]

Football Sports

എല്‍ ക്ലാസിക്കോ; റയല്‍ വെള്ളം കുടിക്കും

ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നിലവില്‍ റയല്‍ മാഡ്രിഡ് കാഴ്ച്ചവെക്കുന്നത്. ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ സീസണിലെ പരിതാപകരായ അവസ്ഥയില്‍ നിന്നും അവരുടെ പ്രതാപകാലത്തേക്കുള്ള വഴിയിലാണ് റയല്‍. അവസാനത്തെ എട്ട് മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയം രുചിക്കാതെയാണ് സിദാന്‍റെ കുട്ടികളുടെ മുന്നേറ്റം. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ കാര്യം അത്ര എളുപ്പമാകില്ല. കാരണം റയല്‍ മാഡ്രിഡിന്റെ അക്രമണത്തിന്‍റെ കുന്തമുന ഈഡന്‍ ഹസാര്‍ഡും പ്രതിരോധ താരം മാര്‍സലോയും പരിക്കിന്‍റെ പിടിയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അങ്ങനെയാണെങ്കില്‍ ഈ സൂപ്പര്‍ താരങ്ങള്‍ എല്‍ക്ലാസിക്കോയില്‍ ഉണ്ടാവില്ല. ചാമ്പ്യന്‍സ് […]

Football Sports

ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ

ഈ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താന്‍. അവന്‍ തകര്‍ക്കാത്ത പ്രതിരോധ കോട്ടകളില്ല, അവന് മുന്നില്‍ കീഴടങ്ങാത്ത തന്ത്രങ്ങളില്ല, അവന് മുന്നില്‍ തലകുനിക്കാത്ത മാനേജര്‍മാരില്ല, കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി, തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അവന്റെ മായാജാലത്തെ വര്‍ണിക്കാന്‍ വര്‍ണനകള്‍ക്ക് ശേഷിയില്ല. അതുകൊണ്ടാണ് പെപ് പറഞ്ഞത് അവനെക്കുറിച്ച് എഴുതാതിരിക്കൂ. അവനെ വിലയിരുത്താതിരിക്കൂ. അവനെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ എന്ന്. പ്രായം തളര്‍താത്ത മെസിയുടെ മായാജാലത്തില്‍ പലതവണ അത്ഭുതം കൂറിയിട്ടുണ്ട് […]

Football Sports

ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലയണ്‍ മെസി, ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ട്. ബാലന്‍ ഡി ഓര്‍ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്തകള്‍ ആധികാരികതയില്ലാതെ പരക്കുകയാണ്. വനിതകളില്‍ അമേരിക്കയെ ലോക ചാമ്പ്യന്മാരാക്കിയ മേഗന്‍ റാപീനോക്കാണ് സാധ്യത. 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിച്ചത്. അഞ്ച് ബാലന്‍ ഡി ഓര്‍ അഞ്ച് തവണ വീതം നേടിയ റൊണാള്‍ഡോയിലേക്കും മെസിയിലേക്കുമാണ് ഏവരുടെയും കണ്ണ്.

Football Sports

അടുത്ത റെക്കോര്‍ഡും വെട്ടിപ്പിടിക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരം റൊണാള്‍ഡോയുടെ 175ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. മത്സരത്തില്‍ യുവന്റസ് 1-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. എ.സി മിലാന്‍ ലെജന്റായിരുന്ന പാവ്‌ലോ മാല്‍ദിനിയുടെ റെക്കോര്‍ഡാണ് ഇതോടെ റൊണാള്‍ഡോ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ 174 മത്സരങ്ങളിലാണ് മാല്‍ദിനി കളിച്ചിട്ടുള്ളത്. സാവി ഹെര്‍ണാണ്ടസ് 173 മത്സരങ്ങളുമായി നാലാം സ്ഥാനത്തുണ്ട്. ഇനി റൊണാള്‍ഡോക്ക് […]

Football Sports

ഇനി പ്രതീക്ഷ അത്ഭുതങ്ങളില്‍ മാത്രം

ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഞ്ചു കളികളില്‍ നിന്നും ഒരു കളി പോലും ജയിക്കാനാകാതെ മൂന്നു സമനിലകളും രണ്ട് തോല്‍വിയുമായി ഇന്ത്യ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ നാലാമതാണ്. സ്വപ്‌നങ്ങള്‍ക്ക് പരിധികളില്ലാത്തതുകൊണ്ട് മാത്രം നമുക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയിലെ മറ്റു സാധ്യതകളെക്കുറിച്ച് കണക്കുകൂട്ടി ആശ്വസിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവരാണ് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കുക. അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇന്ത്യക്ക് ഒന്നാമതെത്താനാകില്ല. ഒമാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും […]

Football Sports

ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. ഇന്ത്യ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ 33ാം മിനിറ്റിൽ മുഹ്സിൻ അൽഗസ്സാനിയാണ് ഒമാനിനായി വലകുലുക്കിയത്. യോഗ്യത മത്സരത്തിൽ ഒരു കളി പോലും ജയിക്കാനാവാത്ത ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഇതോടെ ഏറെക്കുറെ അവസാനിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലഭിച്ച ഒമാന് പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ […]

Football Sports

ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഇന്ന് ഒമാനെതിരേ ഇറങ്ങും

 ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെതിരെ ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് അല്‍ സീബ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയ്ക്ക് ഏറേ നിര്‍ണ്ണായകമാണ് ഈ മത്സരം.ഈ കളി ജയിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിക്കും. ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റ് വാങ്ങിയ ഇന്ത്യയ്ക്ക് പകരം വീട്ടാന്‍ കൂടിയുള്ള അവസരം കൂടിയാണിത്.ഗ്രൂപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒന്‍പത് പോയന്റുള്ള ഒമാന്‍ രണ്ടാം സ്ഥാനത്തുമാണ്. അവസാന രണ്ട് കളിയില്‍ അവസാനഘട്ടത്തിലെ […]

Football Sports

ലോകകപ്പ് യോഗ്യത

2022ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഒമാനിലെ അല്‍ സബീബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഇന്ന് രാത്രി എട്ടരക്കാണ് മത്സരം. ആദ്യ റൗണ്ടില്‍ ഇന്ത്യയെ ഒമാന്‍ 1-2ന് തോല്‍പിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് യോഗ്യതയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മത്സരമായാണ് ഇത് കണക്കാക്കുന്നത്. ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ റാങ്കിംങില്‍ മുന്നിലുള്ള ഒമാനോട്(84) ജയിക്കുക മാത്രമേ ഇന്ത്യയുടെ മുന്നില്‍ വഴിയുള്ളൂ. നാല് കളികളില്‍ നിന്നും മൂന്ന് പോയിന്റ് മാത്രം നേടിയ ഇന്ത്യ നിലവില്‍ […]