ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഒക്ടോബറിൽ ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെൽഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പൊകമഞ്ഞ് സൃഷ്ടിക്കപ്പെടാൻ കാരണമായി. കാഴ്ചപരിധി അമ്പത് മീറ്ററിലും താഴ്ന്നു. ഡൽഹി അന്താരാഷ്ട്ര വിമാനത്തവാളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡൽഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്പതിലധികം വിമാനങ്ങളും വൈകി. […]