സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഈ നടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് നിലവില്‍ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ധനകമ്മി മൂന്ന് ശതമാനമെന്ന പരിധിക്കുള്ളില്‍ നിലനിര്‍ത്തണമെന്നാണ് കേന്ദ്രം നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ […]
Tag: Finance Ministry
പുതിയ വാക്സിന്‍ നയം നടപ്പാക്കാന്‍ 50,000 കോടി ചെലവ് വരുമെന്ന് ധനമന്ത്രാലയം
കേന്ദ്രസർക്കാറിന്‍റെ പുതിയ വാക്സിൻ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം. ആവശ്യമുള്ള പണം സര്‍ക്കാരിന്‍റെ കൈവശമുണ്ടെന്നും സപ്ലിമെന്‍ററി ഗ്രാന്‍റുകളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനിടെ അധിക ഫണ്ടിനുള്ള നടപടികൾ സ്വീകരിക്കാനാണ് മന്ത്രാലയത്തിന്‍റെ നീക്കം. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവർക്ക് ആവശ്യമായ വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിദേശകമ്പനികളിൽ നിന്ന് വാക്സിൻ വാങ്ങുന്നത് നിലവില്‍ പരിഗണിക്കുന്നില്ല. ഫൈസർ, മോഡേണ കമ്പനികളുമായി ചർച്ച നടക്കുന്നതായും […]