Sports

ഇത് മെസിക്കാലം; ബിബിസിയുടെ 2022ലെ ലോകകായിക താരമായി ലയണല്‍ മെസി

നാടിന് നല്‍കിയ വാക്ക് കാത്ത് 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയ്ക്കായി ലോകകപ്പ് നേടിയെടുത്തപ്പോള്‍ ലോകം മെസിയെ മിശിഹാ എന്ന് വിളിച്ചാണ് വാഴ്ത്തിയത്. അര്‍ജന്റീന ആരാധകര്‍ മാത്രമല്ല ആവേശകരവും വിസ്മയകരവുമായ ഒരു ഫൈനല്‍ സമ്മാനിച്ചതിന് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരും മെസിയെ വാഴ്ത്തി. വിശ്വവിജയത്തിന് പിന്നാലെ ഇപ്പോള്‍ മെസിയെ തേടി മറ്റൊരു അംഗീകാരവും എത്തിയിരിക്കുകയാണ്. ബിബിസിയുടെ 2022ലെ ലോക കായിക താരമായി തെരഞ്ഞെടുത്തിരിക്കുന്നതും 35 വയസുകാരനായ ലയണല്‍ മെസിയെയാണ്. ലോകകപ്പിലെ ഉള്‍പ്പെടെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് തന്നെയാണ് അംഗീകാരം.  കഴിഞ്ഞ 12 മാസത്തിനിടെ […]

Entertainment

വിശ്വവേദിയിൽ അഭിമാന സാന്നിധ്യമായി ദീപിക; അഭിനന്ദന പ്രവാഹം

ഇന്ത്യയിലെ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്. അർജന്റീന-ഫ്രാൻസ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടൺ ട്രങ്കിൽ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ച കപ്പ് ദീപികയും സ്‍പെയിനിന്റെ മുൻ ക്യാപ്റ്റൻ ഇകർ കസീയസും […]

Sports

‘ലയണൽ റോർ’; അർജന്റീനയ്ക്ക് മൂന്നാം ലോകകപ്പ്

വാമോസ് അർജന്റീന..വാമോസ് മെസി..വാമോസ് സ്കലോനി.. ഫുട്ബാൾ ചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയിൽ അവസാന മത്സരം കളിച്ചുതീർത്തപ്പോൾ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂർത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തർ കലാശപ്പോരാട്ടത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്. മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്‌നങ്ങൾക്ക് മീതേ ലുസൈൽ സ്റ്റേഡിയത്തിൽ ഉദിച്ചുയർന്ന് മിശിഹായും മാലാഖയും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ […]

Sports

മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്

ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ ഫ്രാൻസിനെതിരെ മെസിക്ക് ഇരട്ടഗോളും നേടി. 2014 ലോകകപ്പിലും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു. അതേസമയം ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫ്രാൻസിന്റെ കിലിയൻ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുൻപ് മെസ്സിയും എംബപെയും അഞ്ച് ഗോളുകൾ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, […]

Sports

ലുസൈലിൽ മെസ്സിയുടെ വിളയാട്ടം; ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന മുന്നിൽ(3-0)

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീന 3 ഗോളിന് മുന്നിൽ. 69 ആം അൽവാരസാണ് തന്റെ രണ്ടാം ഗോളിലൂടെ അർജന്റീനയുടെ ലീഡ് 3 ആയി ഉയർത്തിയത്. ലയണൽ മെസ്സി എന്ന മാന്ത്രികൻ്റെ പാസ്സ് അൽവാരസ് ഗോളാക്കുകയായിരുന്നു. നേരത്തെ 39 ആം മിനിറ്റിൽ അൽവാരസ്‌ ക്രൊയേഷ്യൻ ഗോൾ വല കുലുക്കിയിരുന്നു. 34 ആം മിനിറ്റിൽ സൂപ്പർ തരാം മെസ്സിയാണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ജൂലിയൻ അൽവാരസിനെ ക്രൊയേഷ്യൻ കീപ്പർ ലിവാകോവിച്ച് ബോക്സിൽ വീഴ്ത്തിയതിന് […]

Sports

മെസിയെ തടയുക പ്രയാസം തന്നെയാണ് പക്ഷേ ഭയമില്ല: ലൂക്ക മോഡ്രിച്ച്

ഫുട്‌ബോള്‍ മാമാങ്കം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. നാല് ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. കരുത്തരായ അര്‍ജന്റീനയെ ഇന്ന് നേരിടാനൊരുങ്ങുമ്പോള്‍ തങ്ങളുടെ പ്രതീക്ഷകളും മുന്നൊരുക്കങ്ങളും തുറന്നുപറയുകയാണ് ക്രൊയേഷ്യയുടെ നായകന്‍ ലൂക്ക മോഡ്രിച്ച്. അര്‍ജന്റീനയെ ഭയക്കുന്നില്ലെന്ന് പറയുന്ന മോഡ്രിച്ച് വിരമിക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പിന്നീട് പറയാമെന്നും ഇപ്പോള്‍ താന്‍ ഇന്നത്തെ കളിയിലും ക്രൊയേഷ്യയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ലൂക്ക മോഡ്ര്വിച്ച് പറഞ്ഞു.  ‘അര്‍ജന്റീന വലിയ ടീമാണ്. മെസി വലിയ താരവും. അദ്ദേഹത്തെ തടയുക എന്നത് വളരെ പ്രയാസമാണ്. ഒരു കളിക്കാരനെതിരെ മാത്രം കളിക്കാനല്ല […]

Sports

കാനറികളുടെ ചിറകരിഞ്ഞ് ക്രോയെഷ്യ; ഷൂട്ടൗട്ടി ബ്രസീൽ പുറത്ത്

ഫിഫ ലോകകപ്പിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് ക്രോയെഷ്യ സെമിയിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്‌ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ക്രൊയേഷ്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സേമിയാണിത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും […]

Sports

അര്‍ജന്റീനയില്ലാതെ എന്ത് സെമി? നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മെസിപ്പട

അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. ആരാധകര്‍ക്ക് ബ്രസീല്‍- അര്‍ജന്റീന സ്വപ്ന ഫൈനല്‍ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയില്‍ അര്‍ജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയില്‍ അതി നിര്‍ണായകമായത്. ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ നേടി നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചതിനെത്തുടര്‍ന്ന് നല്‍കിയ എക്‌സ്ട്രാ ടൈമില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് […]

Sports

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ, നെതർലൻഡ്സ് ആണ് അർജന്റീനയുടെ എതിരാളികൾ ബ്രസീൽ-അർജന്റീന സ്വപ്നസെമി മനസിൽ കാണുന്നവരുണ്ട്. കാൽപന്താരാധകരുടെ ചങ്കും കരളുമായ ഇരു ടീമുകളും നേർക്കുനേർ വരുമോ എന്ന് ഇന്ന് അറിയാം. ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ക്രോയേഷ്യയാണ്. അ‍ര്‍ജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് കരുത്തരായ നെതര്‍ലൻഡ്സും. ഖത്തറിൽ അവശേഷിക്കുന്ന ലാറ്റിൻ അമേരിക്കൻ പ്രതിനിധികളാണ് ഇരുവരും. ഫൈനലിലേക്ക് […]

Sports

ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക്,ആറ് ഗോളുകള്‍; ഒരു പോര്‍ച്ചുഗീസ് വീരഗാഥ

ഏറെ നിര്‍ണായകമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പറങ്കിപ്പടയുടെ സര്‍വാധിപത്യം. നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഇലവനില്ലാത്തത് ആരാധകരില്‍ പിരിമുറുക്കം സൃഷ്ടിച്ചിരുന്നെങ്കിലും സ്വിസ് പൂട്ട് ആറ് ഗോളുകള്‍ അടിച്ച് തകര്‍ക്കുന്ന പോര്‍ച്ചുഗീസ് പടയുടെ ആക്രമണമാണ് കളിയിലുടനീളം കണ്ടത്. ഗോളിലേക്കുള്ള ആദ്യ നീക്കം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആയിരുന്നെങ്കിലും പെപ്പെയുടെ പ്രതിരോധത്തില്‍ ആ ശ്രമം തകര്‍ന്ന് തരിപ്പണമായി.  റൊണാള്‍ഡോയുടെ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്കടിച്ചു. പെപേയും റാഫേല്‍ ഗ്വിറേറോയും കൂടി ഓരോ ഗോള്‍ അടിച്ചതോടെ പോര്‍ച്ചുഗലിന് ഫുള്‍ പവറായി. പറങ്കിപ്പടയുടെ ഒരു ഗോള്‍ […]